India

ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും തുറക്കാന്‍ അനുവദിക്കണം; കേന്ദ്രത്തോട് ഡല്‍ഹി സര്‍ക്കാര്‍

കര്‍ശനമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ഉണ്ടാവണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം. രാജ്യതലസ്ഥാനത്ത് നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാനുള്ള അനുമതിയുണ്ടാവണം.

ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും തുറക്കാന്‍ അനുവദിക്കണം; കേന്ദ്രത്തോട് ഡല്‍ഹി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍. നാലാംഘട്ട ലോക്ക്ഡൗണില്‍ മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും ഓട്ടോ, ടാക്‌സി, ബസ്, മെട്രോ സര്‍വീസുകളും അനുവദിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കര്‍ശനമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ഉണ്ടാവണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം. രാജ്യതലസ്ഥാനത്ത് നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാനുള്ള അനുമതിയുണ്ടാവണം.

തൊഴിലാളികള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യവുമുണ്ടാക്കണം. ഇതുസംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു. ടാക്‌സികളില്‍ രണ്ട് യാത്രക്കാര്‍ എന്ന നിലയിലും ബസ്സുകളില്‍ 20 യാത്രക്കാര്‍ എന്ന നിലയിലും സര്‍വീസ് നടത്താന്‍ അനുവദിക്കണം. മാര്‍ക്കറ്റുകള്‍, കോംപ്ലക്‌സുകള്‍, മാളുകള്‍ എന്നിവ തുറക്കാന്‍ അനുവദിക്കണം. എന്നിരുന്നാലും, ഷോപ്പിങ് കോംപ്ലക്‌സുകളിലും മാളുകളിലും അവശ്യവസ്തുക്കള്‍ അല്ലാതെ കച്ചവടം നടത്തുന്ന കടകളെ ഒറ്റ, ഇരട്ട അക്ക സമ്പ്രദായ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാനം നിര്‍ദേശിച്ചിട്ടുണ്ട്.

അടുത്ത രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ രാജ്യതലസ്ഥാനത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതിനായി സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് നടപടിക്രമം (എസ്ഒപി) പുറപ്പെടുവിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, നഗരത്തിലെ കൊവിഡ് -19 കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഇളവ് സംബന്ധിച്ച് കേന്ദ്രമെടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മെയ് 18 മുതല്‍ നഗരത്തില്‍ സാമ്പത്തിക മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it