India

ഒരുകോടി രൂപയുടെ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍

ഹരിയാന നൂഹ് സ്വദേശികളായ അസ്‌ലം ഖാന്‍ (24), മൗസം (21), രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശി ജഖംഖാന്‍ എന്നിവരാണ് പിടിയിലായത്.

ഒരുകോടി രൂപയുടെ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ഒരുകോടി രൂപയുടെ കഞ്ചാവുമായി ഡല്‍ഹിയില്‍ മൂന്നുപേര്‍ പിടിയിലായി. ഹരിയാന നൂഹ് സ്വദേശികളായ അസ്‌ലം ഖാന്‍ (24), മൗസം (21), രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശി ജഖംഖാന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘം 500 കിലോ കഞ്ചാവ് പിടികൂടി. ഒഡീഷയിലെ രായഗഡയില്‍നിന്നാണ് പ്രതികള്‍ മിനി ട്രക്കില്‍ കഞ്ചാവുമായി വന്നത്.

പോലിസ് നടത്തിയ പരിശോധനയില്‍ ഡല്‍ഹിയിലെ മെറ്റ്കാഫ് ഹൗസ് ബസ്റ്റാന്‍ഡില്‍നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ജഖം ഖാനുമായി ചേര്‍ന്ന് അസ്‌ലം ഖാന്‍ കഴിഞ്ഞ ആറുമാസമായി കഞ്ചാവ് കടത്തിവരികയായിരുന്നെന്ന് അഡീഷനല്‍ പോലിസ് കമ്മീണര്‍ അജിത്കുമാര്‍ സിംഗ്ല അറിയിച്ചു. കഞ്ചാവിന് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത് അസ്‌ലമായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി. ഡല്‍ഹി പോലിസ് ഈവര്‍ഷം മാത്രം 16 ക്വിന്റല്‍ കഞ്ചാവും 27 കിലോഗ്രാം ഹെറോയിനും പിടിച്ചെടുത്തിരുന്നു.

Next Story

RELATED STORIES

Share it