India

സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം

സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം
X

ന്യൂഡല്‍ഹി: സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കി കേന്ദ്ര സര്‍ക്കാര്‍. 2021-2022 അധ്യയന വര്‍ഷത്തിലാണ് ഇത് നടപ്പാക്കുക. രണ്ട് വര്‍ഷം മുമ്പ് മിസോറാമിലെ സൈനിക സകൂളില്‍ പരീക്ഷണാടിസ്ഥാടിസ്ഥാനത്തില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. ഇതിനേ തുടര്‍ന്നാണ് പ്രതിരോധമന്ത്രാലയം അനുമതി നല്‍കിയത്.

ലിംഗസമത്വം, സായുധ സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം. സൈനിക സ്‌കൂളുകളില്‍ മതിയായ വനിതാ ജീവനക്കാരെയും ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആകെ ഇന്ത്യയില്‍ 33 സൈനിക സ്‌കൂളുകളാണുള്ളത്.

Next Story

RELATED STORIES

Share it