India

കൈകാല്‍ ബന്ധിച്ച് നദിയില്‍ മുങ്ങിയ മജീഷ്യന്റെ മൃതദേഹം കണ്ടെത്തി

കൈകാല്‍ ബന്ധിച്ച് നദിയില്‍ മുങ്ങിയ മജീഷ്യന്റെ മൃതദേഹം കണ്ടെത്തി
X

കൊല്‍ക്കത്ത: ദേഹമാസകലം ബന്ധിച്ചു നദിയില്‍ ചാടി മാജിക് കാണിക്കുന്നതിനിടെ കാണാതായ മജീഷ്യന്റെ മൃതദേഹം കണ്ടെത്തി. കൊല്‍ക്കത്തയിലെ ഹൗറ പാലത്തില്‍ നിന്നും കൈകാലുകള്‍ കൂട്ടികെട്ടി നദിയിലേക്ക് ചാടിയ ചഞ്ചല്‍ ലാഹിരി (41)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കൈകാലുകള്‍ ബന്ധിച്ചു ആഴമുള്ള നദിയില്‍ ചാടുകയും രക്ഷപ്പെടുന്നതുമായ മാജിക് അവതരിപ്പിക്കുന്നതിനിടെയാണ് ചഞ്ചല്‍ ലാഹിരിയെ കാണാതായത്. ഗംഗാനദിയുടെ കൈവഴിയായ ഹൂഗ്ലി നദിയില്‍ ഹൗറ പാലത്തിന്റെ 28ാം തൂണിനു സമീപത്തു നിന്നാണ് ലാഹിരിയെ സഹായികള്‍ ക്രെയിന്‍ ഉപയോഗിച്ച് ഗംഗയിലേക്ക് താഴ്ത്തിയത്.







കൈ കാലുകള്‍ ബന്ധിച്ച നിലയില്‍ തന്നെയായിരുന്നു മൃതദേഹം.

വിജയിച്ചാല്‍ മാജികും പരാജയപ്പെട്ടാല്‍ ദുരന്തവുമാവുന്നതാണ് താന്‍ ചെയ്യുന്ന മാജികെന്നു പരിപാടിക്കു തൊട്ടു മുമ്പു ചഞ്ചല്‍ ലാഹിരി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it