India

ഡല്‍ഹി ഐഐടിയില്‍ ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി.

ഡല്‍ഹി ഐഐടിയില്‍ ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
X

ഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ബിടെക് വിദ്യാര്‍ത്ഥിയായ 21 വയസുകാരന്‍ അനില്‍ കുമാര്‍ ആണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചത്. ബി ടെക് മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിംഗ് വിദ്യാര്‍ത്ഥിയാണ് അനില്‍കുമാര്‍. ക്യാമ്പസില്‍ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഇവര്‍ ഒരേ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളാണ്. പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി.

അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അനില്‍കുമാറിന് മാര്‍ക്കില്‍ കുറവ് വന്നതിന് ആറ് മാസത്തേക്ക് പിന്നാലെ ഹോസ്റ്റല്‍മുറികളടക്കം നീട്ടിക്കൊടുത്തിരുന്നു. പഠനസമ്മര്‍ദമാണ് ഇത്തരത്തിലൊരു ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഇതേ ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെ കഴിഞ്ഞ ജൂലൈ മാസത്തില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. സമാനമായ സാഹചര്യത്തിലായിരുന്നു. ഇരുവരും ദളിത് വിദ്യാര്‍ത്ഥികളാണ്. ദളിത് വിദ്യാര്‍ത്ഥികളുടെ ശവപ്പറമ്പായി ഐ ഐ ടി മാറുന്നുവെന്ന് അംബേദ്കര്‍ ഫൂലെ പെരിയാര്‍ സ്റ്റുഡന്റ് സര്‍ക്കിള്‍ വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it