India

ഫോനി: കൊല്‍ക്കത്തയില്‍നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചു

ഫോനി ചുഴലിക്കാറ്റിനെത്തുടര്‍ന്നു 17 മണിക്കൂര്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസാണ് ശനിയാഴ്ച രാവിലെ 10.30ന് പുനരാരംഭിച്ചത്.

ഫോനി: കൊല്‍ക്കത്തയില്‍നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചു
X

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചു. ഫോനി ചുഴലിക്കാറ്റിനെത്തുടര്‍ന്നു 17 മണിക്കൂര്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസാണ് ശനിയാഴ്ച രാവിലെ 10.30ന് പുനരാരംഭിച്ചത്. കൊല്‍ക്കത്തയില്‍നിന്ന് എയര്‍ ഇന്ത്യയുടെ ബാഗ്‌ദോഗ്രയിലേക്കുള്ള എ-1723 വിമാനമാണ് വിമാനത്താവളം തുറന്നശേഷം ആദ്യമായി പുറപ്പെട്ടത്. ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള 101ാം നമ്പര്‍ ഗോ എയര്‍ വിമാനമാണ് ആദ്യമായി കൊല്‍ക്കത്തയില്‍ ലാന്‍ഡ് ചെയ്തത്.

ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങളെത്തിക്കുന്നതിന് എയര്‍ ഇന്ത്യ സൗജന്യമായി കൂടുതല്‍ സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഫോനിയില്‍ തകര്‍ന്നടിഞ്ഞ ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും വിമാനയാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താനാവാശ്യമായ നടപടികള്‍ സ്വീകരിക്കാനും വ്യോമയാന മന്ത്രാലയ സെക്രട്ടറിക്ക് കേന്ദ്രമന്ത്രി സുരേഷ് പ്രഭു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it