- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍ ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ അറസ്റ്റില്‍

രാജസ്ഥാനിലെ ബന്‍സ്വാരയിലെ റാലിയില്‍ 21 ന് മോദി നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചതിന് ഉസ്മാന്‍ ഗനിയെ നേരത്തെ ബിജെപിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഇന്നലെ മുക്ത നഗര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ മുസ് ലിം വിഭാഗക്കാര്‍ കടുത്ത അതൃപ്തിയിലാണെന്നും പ്രചാരണത്തിന് പോകുമ്പോള്‍ ജനങ്ങള്‍ മോദിയുടെ പരാമര്‍ശത്തില്‍ തന്നോടാണ് വിശദീകരണം ചോദിക്കുന്നതെന്നും ഗനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഗനി മാധ്യമങ്ങളോട് പ്രതികരിച്ച ദിവസം മുന്‍കരുതലെന്നോണം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താന്‍ പോലിസ് വാഹനം അയച്ചിരുന്നു. വാഹനം അയച്ചത് ചോദ്യം ചെയ്ത് സ്റ്റേഷനിലെത്തിയ ഗനി ഉദ്യോഗസ്ഥരുമായി വഴക്കുണ്ടാക്കിയെന്നും തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും രാജസ്ഥാന്‍ പോലിസ് അറിയിച്ചു.
ഇതിനിടെ വിദ്വേഷ പരാമര്‍ശം നടത്തിയ മന്ത്രി അനുരാഗ് താക്കൂറിന്റെ ഹിമാചല്‍ പ്രദേശിലെ പ്രസംഗത്തെിനെതിരെ കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുകയാണ്. പ്രസംഗത്തിനെതിരെ നേരത്തെ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കമ്മീഷന്റെ നിലപാട് സമൂഹമാധ്യമങ്ങളിലൂടെയടക്കം തുറന്നുകാട്ടുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















