കൊവിഡ്: പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടര്‍; രാജ്യത്തെ സര്‍വകലാശാലകള്‍ക്കായി യുജിസിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
രാജ്യത്തെ സര്‍വകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്ന അവസാന സെമസ്റ്റര്‍/വര്‍ഷ പരീക്ഷകള്‍, ഓഫ്ലൈന്‍ ആയോ (പേനയും പേപ്പേറും ഉപയോഗിച്ച്), ഓണ്‍ലൈനായോ, ഇവരണ്ടും ചേര്‍ന്ന രീതിയിലോ (ഓണ്‍ലൈന്‍- ഓഫ്ലൈന്‍) സപ്തംബര്‍ അവസാനത്തോടെ നടത്തേണ്ടതാണ്.

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടര്‍ എന്നിവ സംബന്ധിച്ച് രാജ്യത്തെ സര്‍വകലാശാലകള്‍ക്കുള്ള യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷ (യുജിസി) ന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി രമേശ് പൊഖ്രിയാല്‍ ന്യൂഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്തെ സര്‍വകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്ന അവസാന സെമസ്റ്റര്‍/വര്‍ഷ പരീക്ഷകള്‍, ഓഫ്ലൈന്‍ ആയോ (പേനയും പേപ്പേറും ഉപയോഗിച്ച്), ഓണ്‍ലൈനായോ, ഇവരണ്ടും ചേര്‍ന്ന രീതിയിലോ (ഓണ്‍ലൈന്‍- ഓഫ്ലൈന്‍) സപ്തംബര്‍ അവസാനത്തോടെ നടത്തേണ്ടതാണ്.
അവസാന സെമസ്റ്ററുകളിലോ അവസാനവര്‍ഷത്തിലൊ പഠിക്കുന്ന, ഇനിയും ജയിക്കാന്‍ പേപ്പറുകളുള്ള വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം കര്‍ശനമായും നടപ്പാക്കണം. ഓഫ്‌ലൈനായോ, അല്ലെങ്കില്‍ ഓണ്‍ലൈനായോ, ഇവരണ്ടും ചേര്‍ന്ന രീതിയിലോ പരീക്ഷകള്‍ നടത്താം. ഏതെങ്കിലും കാരണംമൂലം സര്‍വകലാശാലകള്‍ നടത്തുന്ന ഈ പരീക്ഷകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ആ കോഴ്‌സിനോ പേപ്പറിനോ വേണ്ടിയുള്ള പ്രത്യേക പരീക്ഷകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണം. ഇത്തരം പ്രത്യേക പരീക്ഷകള്‍ സര്‍വകലാശാലകള്‍ സമയലഭ്യത അനുസരിച്ച് സാധ്യമായ രീതിയില്‍ സംഘടിപ്പിക്കാം. നടപ്പ് വിദ്യാഭ്യാസവര്‍ഷത്തില്‍ (2019-20) ഒരിക്കല്‍ മാത്രമാവും ഈ വ്യവസ്ഥ നടപ്പാക്കുക.
ഇടയ്ക്കുള്ള സെമസ്റ്ററുകള്‍/വാര്‍ഷികപരീക്ഷ എന്നിവ സംബന്ധിച്ച് ഏപ്രില്‍ 29ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മാറ്റമില്ലാതെ തുടരും. കൊവിഡ് കണക്കിലെടുത്ത് സ്ഥാപനങ്ങളുടെ വിശ്വാസ്യത, ജോലിസാധ്യതകള്‍, ആഗോളതലത്തില്‍തന്നെ വിദ്യാര്‍ഥികളുടെ വളര്‍ച്ച എന്നിവ ഉറപ്പാക്കേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കുട്ടികളുടെ അക്കാദമികപ്രവര്‍ത്തനങ്ങളുടെ മൂല്യനിര്‍ണയവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടര്‍ എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങളെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി വിദഗ്ധസമിതിക്ക് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ഏപ്രിലില്‍ രൂപം നല്‍കിയിരുന്നു.
സമിതിയുടെ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍, അക്കാദമിക കലണ്ടര്‍ എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഏപ്രില്‍ 29ന് യുജിസി പുറത്തിറക്കുകയും ചെയ്തു. കമ്മീഷന്റെ അടിയന്തരയോഗത്തില്‍ സമിതിയുടെ റിപോര്‍ട്ട് അംഗീകരിക്കുകയും കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടര്‍ എന്നിവ സംബന്ധിച്ച് സര്‍വകലാശാലകള്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യുകയായിരുന്നു.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT