India

സ്വകാര്യചാറ്റുകള്‍ പുറത്തുവിട്ടതിനെതിരായ ദിഷ രവിയുടെ ഹരജി; മൂന്ന് ചാനലുകള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്

ന്യൂസ് 18, ഇന്ത്യ ടുഡെ, ടൈംസ് നൗ ചാനലുകള്‍ക്കാണ് നോട്ടീസ് അയച്ചത്. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം, കേസിലെ അന്വേഷണ വിവരങ്ങള്‍ പോലിസ് ചോര്‍ത്തിയിട്ടില്ലെന്നായിരുന്നു ഡല്‍ഹി പോലിസിനും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. മാധ്യമശ്രദ്ധ നേടുന്നതിനുവേണ്ടിയുള്ളതാണ് ദിഷ രവിയുടെ ഹരജി. പോലിസില്‍നിന്ന് ചോര്‍ച്ചയില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും അദ്ദേഹം കോടതിയില്‍ ഉറപ്പുനല്‍കി.

സ്വകാര്യചാറ്റുകള്‍ പുറത്തുവിട്ടതിനെതിരായ ദിഷ രവിയുടെ ഹരജി; മൂന്ന് ചാനലുകള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്
X

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസിലെ അന്വേഷണ വിവരങ്ങള്‍ പോലിസ് ചേര്‍ത്തുന്നതിനെതിരേയും തന്റെ സ്വകാര്യ വാട്‌സ് ആപ്പ് ചാറ്റുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതിനെതിരേയും നടപടിയാവശ്യപ്പെട്ട് അറസ്റ്റിലായ ബംഗളൂരു പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി മൂന്ന് പ്രമുഖ സ്വകാര്യചാനലുകള്‍ക്ക് നോട്ടീസ് അയച്ചു. ന്യൂസ് 18, ഇന്ത്യ ടുഡെ, ടൈംസ് നൗ ചാനലുകള്‍ക്കാണ് നോട്ടീസ് അയച്ചത്. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം, കേസിലെ അന്വേഷണ വിവരങ്ങള്‍ പോലിസ് ചോര്‍ത്തിയിട്ടില്ലെന്നായിരുന്നു ഡല്‍ഹി പോലിസിനും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. മാധ്യമശ്രദ്ധ നേടുന്നതിനുവേണ്ടിയുള്ളതാണ് ദിഷ രവിയുടെ ഹരജി.

പോലിസില്‍നിന്ന് ചോര്‍ച്ചയില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും അദ്ദേഹം കോടതിയില്‍ ഉറപ്പുനല്‍കി. ടൂള്‍ കിറ്റ് കേസിലെ അന്വേഷണ വിവരങ്ങള്‍ ഡല്‍ഹി പോലിസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നത് തടയണമെന്നായിരുന്നു ദിഷ ഹരജിയില്‍ ആവശ്യപ്പെട്ടത്. നിരവധി മാധ്യമസ്ഥാപനങ്ങള്‍ തന്നെ ആക്രമിക്കുകയാണ്. അറസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള മാധ്യമവിചാരണയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവും മുന്‍വിധിയോടെയുള്ളതും തന്നെ വേദനിപ്പിക്കുന്നതുമാണെന്ന് രവി പറഞ്ഞു. വിചാരണ അവസാനിക്കുന്നതുവരെ തന്റെ വാടസ് ആപ്പ് ചാറ്റുകളുടെയോ സംഭാഷണങ്ങളുടെയോ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതില്‍ സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകള്‍ക്ക് വിലക്ക ഏര്‍പ്പെടുത്തണം.

സ്വകാര്യചാറ്റുകള്‍ പുറത്തുവിട്ട ന്യൂസ് 18, ഇന്ത്യ ടുഡെ, ടൈംസ് നൗ ചാനലുകള്‍ക്കെതിരേ നടപടി സ്വീകരിക്കണം. കേബിള്‍ ടിവി നെറ്റ്‌വര്‍ക്ക് നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. സ്വകാര്യത അവകാശം ലംഘിച്ചതിന്റെ പേരില്‍ ചാനലുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ദിഷ രവി ഹരജിയില്‍ ആവശ്യപ്പെട്ടു. അറസ്റ്റിലായി ഒരുദിവസത്തിനുശേഷം ടിവി ചാനലുകള്‍ ആരോപണവിധേയമായ ചാറ്റുകളെക്കുറിച്ച് ചാനലുകള്‍ റിപോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഖില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നതാണ് ടൂള്‍ കിറ്റ് എന്നായിരുന്നു പോലിസിന്റെ ആരോപണം.

സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍കിറ്റുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കേസില്‍ അറസ്റ്റിലായ ആദ്യ വ്യക്തിയാണ് ദിഷ. കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റുമായി (ഗൂഗള്‍ ഡോക്യുമെന്റ്) ബന്ധപ്പെട്ട് ഫെബ്രുവരി നാലിനാണ് ഡല്‍ഹി പോലിസ് കേസ് രജിസറ്റര്‍ ചെയതതത്.

Next Story

RELATED STORIES

Share it