India

പാകിസ്താന്‍ സിന്ദാബാദും ബോംബ് ഭീഷണിയും; വീഡിയോ സന്ദേശത്തിലുള്ള ശ്രീജന്‍ പൂജാരി അറസ്റ്റില്‍

ഒരു മിനുട്ടും 24 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തുണി കൊണ്ട് മുഖം മറച്ച് ഹിന്ദി ഭാഷയിലാണ് ഭീഷണി മുഴക്കുന്നത്

പാകിസ്താന്‍ സിന്ദാബാദും ബോംബ് ഭീഷണിയും; വീഡിയോ സന്ദേശത്തിലുള്ള ശ്രീജന്‍ പൂജാരി അറസ്റ്റില്‍
X




ഉഡുപ്പി:
പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും ബീച്ചില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത് വീഡിയോ സന്ദേശമിട്ട യുവാവ് അറസ്റ്റില്‍. മാല്‍പേയ്ക്കു സമീപം തോട്ടം വില്ലേജിലെ ശ്രീജന്‍ പൂജാരി(18)നെയാണ് ഉഡുപ്പി പോലിസ് അറസ്റ്റ് ചെയ്തത്. ഒരു മിനുട്ടും 24 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തുണി കൊണ്ട് മുഖം മറച്ച് ഹിന്ദി ഭാഷയിലാണ് ഭീഷണി മുഴക്കുന്നത്. പാകിസ്താന്‍ സിന്ദാബാദ് എന്ന് വിളിക്കുകയും ഹിന്ദു പെന്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുമെന്നും പറയുന്ന ശ്രീജന്‍ പൂജാരി, മാല്‍പേ ബീച്ചില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. പാകിസ്താന്‍ സിന്ദാബാദ്, നമ്മുടെ അടുത്ത ലക്ഷ്യം മാല്‍പേ ബീച്ചാണ്. അവിടെ ബോംബ് സ്‌ഫോടനം നടത്തും തുടങ്ങിയ പരാമര്‍ശങ്ങളുള്ള വീഡിയോയില്‍ ഇന്ത്യയെ അവഹേളിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ വന്‍ തോതില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സചിന്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് സംഘപരിവാര ബന്ധമുള്ള യുവാവിനെ ഡിവൈഎസ്പി ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പോലിസ് സൂപ്രണ്ട് നിഷാ ജെയിംസ്, അഡീഷനല്‍ എസ്പി കുമാര്‍ചന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് യഥാര്‍ഥ പ്രതിയെ പിടികൂടിയത്. മാല്‍പേ ബീച്ചിലെ ഒരു കടയില്‍ നിന്ന് നീപ്പാളി സ്വദേശിയായ ആനന്ദിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ശ്രീജന്‍ പൂജാരിയെ കുറിച്ചു വിവരം ലഭിച്ചത്. തുടര്‍ന്ന് പോലിസെത്തി പിടികൂടിയപ്പോള്‍ ശ്രീജന്‍ പൂജാരി കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് വീഡിയോപകര്‍ത്താനായി ഉപയോഗിച്ച മൊബൈല്‍ ഫോണും മുഖം മറയ്ക്കാന്‍ ഉപയോഗിച്ച തൂവാലയും പോലിസ് കണ്ടെടുത്തു. ശ്രീജന്റെ പിതാവ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കട നടത്തുകയാണ്. വീട്ടുകാരെ പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണ് ചെയ്തതെന്നായിരുന്നു ശ്രീജന്‍ പൂജാരിയുടെ മറുപടി. ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സമയത്ത് പ്രചരിപ്പിക്കപ്പെട്ട വീഡിയോയിലെ യഥാര്‍ഥ പ്രതിയെ അറസ്റ്റ് ചെയ്യാനായതിന്റെ ആശ്വാസത്തിലാണ് പോലിസ്. മുമ്പും കര്‍ണാടകയില്‍ പാകിസ്താന്‍ പതാകയുയര്‍ത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായിരുന്നു.




Next Story

RELATED STORIES

Share it