India

പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ അപമാനിച്ച് തിരിച്ചയച്ചു; പോലിസുകാരനെതിരേ നടപടി

പെണ്‍കുട്ടിയുടെ സഹോദരനാണ് മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്തത്

പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ അപമാനിച്ച് തിരിച്ചയച്ചു; പോലിസുകാരനെതിരേ നടപടി
X

ന്യൂഡല്‍ഹി: ഉത്തപ്രദേശിലെ കാണ്‍പൂരില്‍ പീഡന പരാതി നല്‍കാന്‍ പോലിസ് സ്‌റ്റേഷനിലെത്തിയ പ്രയപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ പോലിസ് അപമാനിച്ച് തിരിച്ചയച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് നീക്കി. 16കാരിയായ പെണ്‍ക്കുട്ടിയും ബന്ധുക്കളും ചേര്‍ന്നാണ് പരാതി നല്‍കാന്‍ പോലിസ് സ്‌റ്റേഷനിലെത്തിയത്. കോണ്‍സ്റ്റബിള്‍ തര്‍ ബാബു പെണ്‍കുട്ടിയോട് മോശമായി പെറുമാറുകയും കേസെടുക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു. എന്നാല്‍ കുട്ടി ധരിച്ച ആഭരണങ്ങളെ കുറിച്ചും എന്തിനാണ് സ്വര്‍ണം ധരിക്കുന്നതെന്നും എന്ത് പ്രയോജനമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും തര്‍ ബാബു പെണ്‍കുട്ടിയോട് ചോദിച്ചു. എന്നാല്‍ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ പെണ്‍കുട്ടി വിവരിക്കാന്‍ ശ്രമിച്ചതോടെ പോലിസുകാരന്‍ അലറിവിളിച്ച് ഭയപ്പെടുത്തുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇടപെട്ടങ്കിലും അവരോടും കോണ്‍സ്റ്റബിള്‍ മോശമായി പെരുമാറി. തുടര്‍ന്ന് പരാതി നല്‍കാതെ പെണ്‍കുട്ടിയും മാതാപിതാക്കളും പോലിസ് സ്‌റ്റേഷനില്‍ നിന്നിറങ്ങി. പെണ്‍കുട്ടിയുടെ സഹോദരനാണ് മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്തത്. ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു. വീഡിയോ വൈറലായതോടെയാണ് പോലിസ് കേസെടുക്കാന്‍ വിസമ്മതിച്ച പോലിസുകാരനെതിരേ നടപടി ഉണ്ടായത്.






Next Story

RELATED STORIES

Share it