India

കേന്ദ്രം പുതുതായി സൈനിക സ്‌കൂളുകള്‍ അനുവദിച്ചതില്‍ 62 ശതമാനവും ആര്‍എസ്എസ് അനുബന്ധ സംഘടനകള്‍ക്ക്

കേന്ദ്രം പുതുതായി സൈനിക സ്‌കൂളുകള്‍ അനുവദിച്ചതില്‍ 62 ശതമാനവും ആര്‍എസ്എസ് അനുബന്ധ സംഘടനകള്‍ക്ക്
X

ന്യൂഡല്‍ഹി: സൈനിക സ്‌കൂളുകളെ കാവിവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പുതുതായി അനുവദിച്ച 40 സൈനിക സ്‌കൂളുകളില്‍ 62 ശതമാനം ലഭിച്ചത് ആര്‍എസ്എസ്- അനുബന്ധ സംഘടനകള്‍ക്കും ബിജെപി-സഖ്യകക്ഷി നേതാക്കള്‍ക്കും. റിപ്പോര്‍ട്ടേഴ്സ് കളക്ടീവാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.

സൈനിക് സ്‌കൂള്‍ സൊസൈറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന സ്‌കൂളുകളാണ് സംഘപരിവാര്‍ സംഘടനകള്‍ക്കും നേതാക്കള്‍ക്കും നല്‍കിയിരിക്കുന്നത്. പുതിയ പദ്ധതി പ്രകാരം പ്രാബല്യത്തില്‍ വന്ന 40 സൈനിക് സ്‌കൂള്‍ കരാറുകളില്‍ 62 ശതമാനവും ആര്‍ എസ് എസ്- അനുബന്ധ സംഘടനകള്‍, ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കള്‍- സുഹൃത്തുക്കള്‍, ഹിന്ദുത്വ സംഘടനകള്‍, വ്യക്തികള്‍, മറ്റു ഹിന്ദുമത സംഘടനകളും നിയന്ത്രിക്കുന്ന സ്‌കൂളുകള്‍ക്കാണ്.

ഗുജറാത്തിലും അരുണാചല്‍ പ്രദേശിലുമാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ നല്‍കിയിരിക്കുന്നത്. സൈനിക സ്‌കൂള്‍ മേഖലയില്‍ ആദ്യമായാണ് സ്വകാര്യവത്കരണം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. 2021 ഒക്ടബോര്‍ 12-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം സൈനിക സ്‌കൂള്‍ മേഖലയിലെ സ്വകാര്യ പങ്കാളിത്തതിന് അനുമതി നല്‍കിയത്.





Next Story

RELATED STORIES

Share it