India

രാജസ്ഥാനില്‍ 109 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ്

109 എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള കത്തില്‍ ഒപ്പുവച്ചതായി കോണ്‍ഗ്രസ് നേതാവ് അവിനാശ് പാണ്ഡെ അറിയിച്ചു.

രാജസ്ഥാനില്‍ 109 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ്
X

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ പ്രസ്താവന തള്ളി ഭരണകക്ഷിയായ കോണ്‍ഗ്രസ് രംഗത്ത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 109 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ജയ്പൂരിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന നിയമസഭാ പാര്‍ട്ടി യോഗത്തിനുശേഷം രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

109 എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള കത്തില്‍ ഒപ്പുവച്ചതായി കോണ്‍ഗ്രസ് നേതാവ് അവിനാശ് പാണ്ഡെ അറിയിച്ചു. എല്ലാ പാര്‍ട്ടി എംഎല്‍എമാര്‍ക്കും തിങ്കളാഴ്ച രാവിലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കിയിട്ടുണ്ട്. കത്തില്‍ ഒപ്പുവയ്ക്കാത്ത ചില എംഎല്‍എമാര്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് അറിയിച്ചിട്ടുണ്ട്. തനിക്ക് 30 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും സച്ചിന്‍ പൈലറ്റ് ഞായറാഴ്ച പറഞ്ഞിരുന്നു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘം ജയ്പൂരില്‍ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, അജയ് മാക്കന്‍, അവിനാശ് പാണ്ഡെ എന്നിവരാണ് ജയ്പൂരില്‍ മാധ്യമങ്ങളെ കണ്ടത്.

Next Story

RELATED STORIES

Share it