India

സോന്‍ഭദ്ര വെടിവയ്പ്പ്: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രിയങ്ക പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി

വെടിവയ്പ്പ് നടന്നതിന് പിന്നാലെ സോന്‍ഭദ്രയില്‍ സന്ദര്‍ശനം നടത്തിയ പ്രിയങ്ക മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം കോണ്‍ഗ്രസ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സോന്‍ഭദ്ര വെടിവയ്പ്പ്: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രിയങ്ക പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പ്രഖ്യാപിച്ച ധനസഹായം കൈമാറി. വെടിവയ്പ്പ് നടന്നതിന് പിന്നാലെ സോന്‍ഭദ്രയില്‍ സന്ദര്‍ശനം നടത്തിയ പ്രിയങ്ക മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം കോണ്‍ഗ്രസ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരിച്ചവരുടെ കുടുംബങ്ങളില്‍ നേരിട്ടെത്തിയാണ് പ്രിയങ്ക വാഗ്ദാനംചെയ്ത സഹായത്തുകയുടെ ചെക്ക് കൈമാറിയതെന്ന് വാര്‍ത്താ ഏജന്‍സിയായ ഔട്ട്‌ലുക്ക് റിപോര്‍ട്ടുചെയ്തു.

സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ജൂലായ് 17നുണ്ടായ വെടിവയ്പ്പില്‍ കര്‍ഷകരമായ 10 ആദിവാസികളാണ് കൊല്ലപ്പെട്ടത്. 20പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭൂവുടമയായ ഗ്രാമത്തലവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഗ്രാമീണര്‍ക്കുനേരെ വെടിവയ്പ്പ് നടത്തിയത്. ജൂലായ് 20ന് പ്രിയങ്ക സോന്‍ഭദ്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, മരിച്ചവരുടെ കുടുംബങ്ങളെ പ്രിയങ്ക സന്ദര്‍ശിക്കുന്നത് പോലിസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. മിര്‍സാപൂരിലെ ഗസ്റ്റ് ഹൗസില്‍ പ്രിയങ്കയെ പോലിസ് തടഞ്ഞുവച്ചു. തുടര്‍ന്ന് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രിയങ്ക 10 ലക്ഷംവീതം കോണ്‍ഗ്രസിന്റെ ധനസഹായം പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it