India

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ എഡിറ്ററായി കണക്കാക്കപ്പെടുന്ന റെഡ്ഡി നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍
X
ന്യൂഡല്‍ഹി: മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ അപ്‌സര റെഡ്ഡിയെ നിയമിച്ചു. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ എഡിറ്ററായി കണക്കാക്കപ്പെടുന്ന റെഡ്ഡി നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രധാന ഭാരവാഹിത്വത്തിലേക്കെത്തുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറാണ് അപ്‌സര റെഡ്ഡിയെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.


ലിംഗനീതി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാവര്‍ക്കും അവസരം നല്‍കുക എന്നതാണെന്നും അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് പറഞ്ഞു. റെഡ്ഡി നേരത്തേ കുറച്ചു കാലം ബിജെപിയിലും എഐഎഡിഎംകെയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തികള്‍ക്ക് ബിജെപിയില്‍ സ്ഥാനമില്ലെന്ന് റെഡ്ഡി പറഞ്ഞു. നല്ല നയപരിപാടികള്‍ ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it