India

'കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങള്‍ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം'-മദ്രാസ് ഹൈക്കോടതി

നിലവിലെ നിയമപ്രകാരം കോഴിപ്പോര് നടത്താന്‍ അനുമതി നല്‍കാനാകില്ല

കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങള്‍ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം-മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ലെന്ന് മദ്രാസ് ഹൈക്കോടതി. കോഴിപ്പോര് സംഘടിപ്പിക്കാനുള്ള അനുമതി തേടി മധുര സ്വദേശി മുവേന്തന്‍ നല്‍കിയ ഹരജി കോടതി തള്ളി. മൃഗങ്ങള്‍ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കോഴിപ്പോരിന് പതിറ്റാണ്ടുകളുടെ ചരിത്രം ഉണ്ടാകാമെന്നും പറഞ്ഞു.

'ആടുകളം' സിനിമയില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടാകാം. എന്നാല്‍ നിലവിലെ നിയമപ്രകാരം കോഴിപ്പോര് നടത്താന്‍ അനുമതി നല്‍കാനാകില്ല. ജെല്ലിക്കെട്ടിന്റെ കാര്യത്തില്‍ തമിഴ്‌നാട്ടില്‍ നിയമം മാറ്റിയതിന് സമാനമായി എന്തെങ്കിലും സംഭവിച്ചാല്‍ നോക്കാമെന്നും അതിനുമുന്‍പ് കോഴിപ്പോരിന് സാംസ്‌കാരിക പദവി നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കത്തി ഇല്ലാതെ കോഴിപ്പോര് നടത്താന്‍ അനുമതി തേടി മുവേന്തന്‍ നല്‍കിയ അപേക്ഷ ജില്ലാ കളക്ടര്‍ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ സെക്ഷന്‍ 11(1)(m)(ii) ഉം സെക്ഷന്‍ 11(1)(n) ഉം മറ്റ് മൃഗങ്ങളുമായി പോരാടാന്‍ ഏതെങ്കിലും മൃഗത്തെ പ്രേരിപ്പിക്കുന്ന അല്ലെങ്കില്‍ മൃഗ പോരാട്ടത്തിനായി ഏതെങ്കിലും സ്ഥലം സംഘടിപ്പിക്കുകയോ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും ശിക്ഷ ലഭിക്കുമെന്ന് ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍, നിയമപരമായ തടസമുള്ളതിനാല്‍ കോഴിപ്പോര് സംഘടിപ്പിക്കാനുള്ള അനുമതി കോടതി നല്‍കാന്‍ തയ്യാറായില്ല.

Next Story

RELATED STORIES

Share it