India

ഹിന്ദി സീരിയല്‍ ബാലനടന്‍ ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ മരിച്ചു

നിരവധി ഹിന്ദി ടിവി സീരിയലുകളില്‍ വേഷമിട്ട ശിവലേഖ് സിങ് (14) ആണ് മരിച്ചത്. അപകടത്തില്‍ ശിവലേഖിന്റെ മാതാപിതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് റായ്പൂരിലായിരുന്നു അപകടം.

ഹിന്ദി സീരിയല്‍ ബാലനടന്‍ ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ മരിച്ചു
X

റായ്പൂര്‍: ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ ഹിന്ദി സീരിയല്‍ ബാലനടന്‍ മരിച്ചു. നിരവധി ഹിന്ദി ടിവി സീരിയലുകളില്‍ വേഷമിട്ട ശിവലേഖ് സിങ് (14) ആണ് മരിച്ചത്. അപകടത്തില്‍ ശിവലേഖിന്റെ മാതാപിതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് റായ്പൂരിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ശിവലേഖ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അമ്മയ്ക്കും കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു.

ശിവലേഖ് ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് വീട്ടുകാരുമൊത്ത് ബിലാസ്പൂരില്‍നിന്നും റായ്പൂരിലേക്ക് പോയതെന്ന് കുടുംബസുഹൃത്ത് പറഞ്ഞു. ചത്തീസ്ഗഡിലെ ചമ്പ സ്വദേശിയായ ശിവലേഖ് ഇപ്പോള്‍ കുടുംബവുമൊത്ത് മുംബൈയിലാണ് താമസം. സോണി ചാനലിലെ സങ്കട് മോചന്‍ ഹനുമാന്‍, സസുറല്‍ സിമാര്‍കാ എന്നീ ടിവി സീരിയലുകളില്‍ ശിവലേഖ് അഭിനയിച്ചുവരികയായിരുന്നു. കൂടാതെ ടിവി റിയാലിറ്റി ഷോകളിലും ശിവലേഖ് മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. അപകടത്തിന് ഇടയാക്കിയ ട്രക്ക് ഡ്രൈവര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it