India

ഐഎന്‍എക്സ് മീഡിയാ കേസ്: ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളി

ചിദംബരത്തിന് സാമ്പത്തിക ഇടപാടിൽ മുഖ്യപങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കോടതിയില്‍ വാദിച്ചത്.

ഐഎന്‍എക്സ് മീഡിയാ കേസ്: ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളി
X

ന്യുഡൽഹി: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളി. ഡൽഹി ഹൈക്കോടതിയാണ് ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളിയത്.

ചിദംബരത്തിനെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും ഡൽഹി ഹൈക്കോടതി ചൂണ്ടികാട്ടി. ചിദംബരത്തിന് സാമ്പത്തിക ഇടപാടിൽ മുഖ്യപങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കോടതിയില്‍ വാദിച്ചത്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.

അതേസമയം അന്വേഷണം അവസാനിച്ചെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ചിദംബരം വാദിച്ചത്. ആരോഗ്യ നില തൃപ്തികരമല്ലെന്നും വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിന് പോകണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

Next Story

RELATED STORIES

Share it