India

വികെ ശശികലയ്‌ക്കെതിരേ കേസെടുത്ത് സിബിഐ; നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങി

വികെ ശശികലയ്‌ക്കെതിരേ കേസെടുത്ത് സിബിഐ; നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങി
X

ചെന്നൈ: വി കെ ശശികലയ്‌ക്കെതിരേ കേസെടുത്ത് സിബിഐ. 450 കോടിയുടെ പഞ്ചസാര മില്ല് വില്‍പ്പനയില്‍ കേസെടുത്തു. നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് മില്‍ വാങ്ങിയതിനാണ് കേസ്. കാഞ്ചീപുരത്തെ പദ്മദേവി മില്ല് ആണ് ശശികല വാങ്ങിയത്.

നോട്ട് നിരോധനത്തിന് പിന്നാലെ ആയിരുന്നു വില്‍പ്പന. 450 കോടി രൂപയുടെ പഴയ കറന്‍സി നോട്ടുകള്‍ ആണ് നല്‍കിയത്. മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അകഅഉങഗ യിലെ ഐക്യനീക്കങ്ങള്‍ക്ക് പിന്നാലെ ആണ് വിവരങ്ങള്‍ പുറത്തുവന്നത്.

2017 ല്‍ മില്ല് മാനേജര്‍ ഹിതേഷ് പട്ടേല്‍ കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എഐഡിഎംകെയിലെ ഐക്യനീക്കങ്ങള്‍ക്ക് പിന്നാലെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. 450 കോടി രൂപയുടെ നോട്ടുകള്‍ തന്നെ നല്‍കിയാണ് മില്ല് വാങ്ങിയത് എന്നാണ് പുറത്തുവരുന്ന വിവരം.





Next Story

RELATED STORIES

Share it