India

ഹൈദരബാദ്-ബെംഗളൂരു ദേശീയപാതയില്‍ ബസിന് തീപിടിച്ചു; 25ലധികം പേര്‍ മരിച്ചതായി റിപോര്‍ട്ട്

ഇരുചക്ര വാഹനത്തില്‍ ഇടിച്ച് വോള്‍വോ ബസ് പൂര്‍ണമായി കത്തിനശിച്ചു

ഹൈദരബാദ്-ബെംഗളൂരു ദേശീയപാതയില്‍ ബസിന് തീപിടിച്ചു; 25ലധികം പേര്‍ മരിച്ചതായി റിപോര്‍ട്ട്
X

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ ബസിന് തീപിടിച്ച് വന്‍ദുരന്തം. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസാണ് കത്തിയതെന്ന് കര്‍ണൂല്‍ പോലിസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീല്‍ പറഞ്ഞു. അപകടത്തില്‍ 25ലധികം പേര്‍ മരിച്ചതായി റിപോര്‍ട്ട്. ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു. 15 പേരെ രക്ഷപ്പെടുത്തി കര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെ 3.30നായിരുന്നു അപകടം. ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ തീപ്പൊരിയായിരിക്കാം തീപിടിത്തത്തിന് കാരണമെന്നും പാട്ടീല്‍ വ്യക്തമാക്കി. സംഭവസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നിരിക്കാം. എ സി ബസായതിനാല്‍ ബസിന്റെ ചില്ല് തകര്‍ത്താണ് രക്ഷപ്പെട്ടവര്‍ പുറത്തേക്ക് ചാടിയത്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. തീ പടര്‍ന്നതോടെ ചില യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. ബസ് പൂര്‍ണമായി കത്തിനശിച്ചു.

Next Story

RELATED STORIES

Share it