India

ജമ്മു കശ്മീരിലെ 80 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു

പുതുവര്‍ഷ സമ്മാനമായി ഡിസംബര്‍ 31ന് അര്‍ധരാത്രി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ചില സാങ്കേതികപ്രശ്‌നങ്ങള്‍ കാരണം തടസം നേരിടുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

ജമ്മു കശ്മീരിലെ 80 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു. ആരോഗ്യകേന്ദ്രങ്ങളും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ഓഫിസുകളും നഴ്‌സിങ് ഹോമുകളും ഉള്‍പ്പടെ 80 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചകാര്യം ശ്രീനഗറിലെ നെഞ്ച് രോഗ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സലിം താക് സ്ഥിരീകരിച്ചു. ഇത് ഞങ്ങള്‍ക്ക് മാത്രമല്ല, രോഗികള്‍ക്കും വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് രോഗികളുടെ പരിചരണരേഖകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇത് സഹായിക്കും. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യചികില്‍സാ സൗകര്യങ്ങള്‍ ലഭിക്കാന്‍ ഇത് സഹായിക്കും.

കൂടാതെ രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തേടുന്നതിനും ഇന്ത്യയിലും ലോകമെമ്പാടുമുള്ള മറ്റ് ഡോക്ടര്‍മാരുമായി കൂടിയാലോചിക്കുന്നതിനും ഇനി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെയാണ് ആഗസ്ത് അഞ്ചുമുതല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്നത്. നിര്‍ത്തലാക്കിയ എസ്എംഎസ് സേവനങ്ങള്‍ പുതുവര്‍ഷത്തില്‍ പുനഃസ്ഥാപിച്ചിരുന്നു. പുതുവര്‍ഷ സമ്മാനമായി ഡിസംബര്‍ 31ന് അര്‍ധരാത്രി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ചില സാങ്കേതികപ്രശ്‌നങ്ങള്‍ കാരണം തടസം നേരിടുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it