കൈക്കൂലിക്കേസ്; ഡിആര്‍ഐ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അറസ്റ്റില്‍
പഞ്ചാബിലെ ലുധിയാനയില്‍ ഡിആര്‍ഐ അഡീഷനല്‍ ഡയറക്ടര്‍ ജനറലായ ചന്ദര്‍ ശേഖറിനെയും ഇടനിലക്കാരനെയുമാണ് സിബിഐ ബുധനാഴ്ച അറസ്റ്റുചെയ്തത്.

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അഡീഷനല്‍ ഡയറക്ടര്‍ ജനറലും (എഡിജി) ഇടനിലക്കാരനും അറസ്റ്റിലായി. പഞ്ചാബിലെ ലുധിയാനയില്‍ ഡിആര്‍ഐ അഡീഷനല്‍ ഡയറക്ടര്‍ ജനറലായ ചന്ദര്‍ ശേഖറിനെയും ഇടനിലക്കാരനെയുമാണ് സിബിഐ ബുധനാഴ്ച അറസ്റ്റുചെയ്തത്. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ചന്ദര്‍ ശേഖറിനുവേണ്ടി പണം കൈപ്പറ്റുന്നതിനിടെ ഇടനിലക്കാരനെയാണ് സിബിഐ ആദ്യം അറസ്റ്റ് ചെയ്തത്.
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ചന്ദര്‍ ശേഖറിനു വേണ്ടിയാണ് താന്‍ പണം കൈപ്പറ്റിയതെന്ന കാര്യം ഇയാള്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചത്. വന്‍ കൈക്കൂലി ഇടപാടിന്റെ ഒരുഭാഗം മാത്രമാണ് ഇപ്പോള്‍ പിടിച്ചെടുത്തതെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ചന്ദര്‍ ശേഖറിന്റെ അറസ്റ്റിനു പിന്നാലെ ഡല്‍ഹി, നോയിഡ, ലുധിയാന എന്നിവിടങ്ങളില്‍ സിബിഐ തിരച്ചില്‍ നടത്തുകയാണ് സിബിഐ സംഘം.
RELATED STORIES
നെഹ്റു എവിടെ ? മോദി എവിടെ ? ഭൂമിയെയും ആകാശത്തെയും താരതമ്യം...
28 May 2022 7:15 PM GMTയുപി പോലിസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വിലക്കെന്ന് ബാനര്‍; ...
28 May 2022 7:04 PM GMTചത്ത പശുക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം സഞ്ചരിച്ചത് ഏഴ്...
28 May 2022 6:34 PM GMTലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMTചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTതൃശൂരില്‍ 80 കുട്ടികള്‍ക്ക് വാക്സീന് മാറി നല്കി; ഭയപ്പെടേണ്ട...
28 May 2022 6:06 PM GMT