India

മഹാരാഷ്ട്രയില്‍ സംവരണത്തിനായി ബ്രാഹ്മണരും പ്രക്ഷോഭത്തിലേക്ക്

സമസ്ത ബ്രാഹ്മിന്‍ സമാജിന് കീഴിലാണ് വരുന്ന ജനുവരി 22ന് മുബൈ ആസാദ് മൈതാനിയില്‍ ബ്രാഹ്മണര്‍ സമരത്തിനിറങ്ങുന്നത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ഇപ്പോഴനുവദിച്ച പത്തുശതമാനം സംവരണം നിയമപരമായ പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്നതുകൊണ്ട് തന്നെ അത് ലഭിക്കുന്ന കാര്യം സംശയത്തിലാണെന്നും അതുകൊണ്ട് തന്നെ ബ്രാഹ്മണ സമുദായത്തിന് പ്രത്യേകമായി സംവരണം അനുവദിക്കണമെന്നും സമസ്ത ബ്രാഹ്മിന്‍ സമാജ് കണ്‍വീനര്‍ വിശ്വജിത് ദേശ്പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്രയില്‍ സംവരണത്തിനായി ബ്രാഹ്മണരും പ്രക്ഷോഭത്തിലേക്ക്
X

മുംബൈ: മറാത്തകള്‍ക്കും ദാന്‍ഗര്‍സിനും ശേഷം സംവരണത്തിനായി ബ്രാഹ്മണരും മഹാരാഷ്ട്രയില്‍ പ്രക്ഷോഭവുമായി രംഗത്ത്. സമസ്ത ബ്രാഹ്മിന്‍ സമാജിന് കീഴിലാണ് വരുന്ന ജനുവരി 22ന് മുബൈ ആസാദ് മൈതാനിയില്‍ ബ്രാഹ്മണര്‍ സമരത്തിനിറങ്ങുന്നത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ഇപ്പോഴനുവദിച്ച പത്തുശതമാനം സംവരണം നിയമപരമായ പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്നതുകൊണ്ട് തന്നെ അത് ലഭിക്കുന്ന കാര്യം സംശയത്തിലാണെന്നും അതുകൊണ്ട് തന്നെ ബ്രാഹ്മണ സമുദായത്തിന് പ്രത്യേകമായി സംവരണം അനുവദിക്കണമെന്നും സമസ്ത ബ്രാഹ്മിന്‍ സമാജ് കണ്‍വീനര്‍ വിശ്വജിത് ദേശ്പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിലെ വലിയ വിഭാഗം ബ്രാഹ്മണര്‍ ഇപ്പോഴും പിന്നാക്കക്കാരാണെന്നും ക്ഷേത്രങ്ങളിലെ പൂജാ ജോലികളില്‍നിന്നും മതിയായ വരുമാനം ലഭിക്കുന്നില്ലെന്നുമാണ് ബ്രാഹ്മിന്‍ സമാജിന്റെ പ്രധാന പരാതി.

പെന്‍ഷന്‍ ഇനത്തില്‍ മാസത്തില്‍ 5,000 രൂപ നല്‍കണമെന്നുള്‍പ്പെടെ 15 ഇന ആവശ്യങ്ങളാണ് സംഘടന സര്‍ക്കാരിന് മുന്നില്‍വയ്ക്കുന്നത്. ബ്രാഹ്മണ സമുദായത്തിന് മാത്രമായി പ്രത്യേക സാമ്പത്തിക വികസന ബോര്‍ഡ് സ്ഥാപിക്കണമെന്നും പിജി വരെയുള്ള വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം സൗജന്യമാക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. മറാത്തക്കാരുടെ അക്രമാസക്തമായ പ്രക്ഷോഭത്തിനൊടുവില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 2018 ഡിസംബറില്‍ അവര്‍ക്ക് 16 ശതമാനം സംവരണം അനുവദിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ മൊത്തം സംവരണം ഇപ്പോള്‍ 68 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.

Next Story

RELATED STORIES

Share it