India

പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച ബോക്‌സറെ കുത്തിക്കൊന്നു

പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച ബോക്‌സറെ കുത്തിക്കൊന്നു
X

ന്യൂഡല്‍ഹി: ഹരിയാനയില്‍ 12 വയസുകാരിയെ ഉപദ്രവിക്കുന്നതിനെ എതിര്‍ത്ത ബോക്‌സറെ കുത്തിക്കൊന്നു. റോത്തക്കിലെ റസിഡന്‍ഷ്യല്‍ കോളനിയിലാണ് സംഭവം. ഹരിയാനയിലെ റോഹ്തക് സ്വദേശിയായ സ്‌റ്റേറ്റ് തലത്തിലെ ബോക്‌സറായ കാമേഷിനെ (24) യാണ് തിങ്കളാഴ്ച രാത്രി കുത്തിക്കൊലപ്പെടുത്തിയത്. മരിച്ച കാമേഷ് മുമ്പ് മോഡലിങ്ങിലും അഭിനയരംഗത്തുമുണ്ടായിരുന്നു. തേജ് കോളനിയില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു കാമേഷ്. ഇതിനിടെ യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പെടുകയും കാമേഷ് യുവാവിനെ അനി ഇത് ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു.

തൊട്ടുപിന്നാലെ പ്രതി കത്തിയെടുത്ത് കാമേഷിനെ കുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കത്തിയെടുത്ത പ്രതി കാമേഷിനെ നിരവധി തവണ കുത്തുകയായിരുന്നു. പ്രതിയുടെ ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. റോത്തക്കിലെ പിജിഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാമേഷ് മരിച്ചതായി റോത്തക്ക് ഡിഎസ്പി ഖോരഗ്പാല്‍ പറഞ്ഞു. നഗരത്തിലെ പഴയ സബ്‌സി മണ്ഡി പോലിസ് സ്‌റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it