India

കര്‍ണാടകയില്‍ കാണാതായ 20 കാരിയുടെ മൃതദേഹം കണ്ടെത്തി; നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിക്കരിഞ്ഞ നിലയില്‍

കര്‍ണാടകയില്‍ കാണാതായ 20 കാരിയുടെ മൃതദേഹം കണ്ടെത്തി; നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിക്കരിഞ്ഞ നിലയില്‍
X

ബംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ നിന്നും കാണാതായ 20കാരിയെ 2 ദിവസങ്ങള്‍ക്കു ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗവണ്‍മെന്റ് വനിതാ ഫസ്റ്റ് ഗ്രേഡ് കോളജിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയായ വര്‍ഷിതയുടെ മൃതദേഹമാണ് റോഡരികില്‍ നിന്നും കണ്ടെത്തിയത്. നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്.

വര്‍ഷിതയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലില്‍ നിന്നിറങ്ങിയ ശേഷം കാണാതാവുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പോലിസ് അന്വേഷണം നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതായി പോലിസ് പറയുന്നു. സംഭവത്തില്‍ കൊലക്കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.




Next Story

RELATED STORIES

Share it