India

റഫേലില്‍ മോദിക്കെതിരേ പരാമര്‍ശം; മീനാക്ഷി ലേഖി രാഹുലിനെതിരേ കോടതിയില്‍

സുപ്രിംകോടതി കാവല്‍ക്കാരന്‍ കള്ളനെന്ന് പറഞ്ഞു എന്ന രീതിയിലുള്ള രാഹുലിന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് ബിജെപി വക്താവും എംപിയുമായി മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.

റഫേലില്‍ മോദിക്കെതിരേ പരാമര്‍ശം; മീനാക്ഷി ലേഖി രാഹുലിനെതിരേ കോടതിയില്‍
X

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടിലെ സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയ വിഷയത്തില്‍ ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രം കോടതിയെ സമീപിച്ചു. സുപ്രിംകോടതി കാവല്‍ക്കാരന്‍ കള്ളനെന്ന് പറഞ്ഞു എന്ന രീതിയിലുള്ള രാഹുലിന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് ബിജെപി വക്താവും എംപിയുമായി മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ന്നുകിട്ടിയ രഹസ്യ രേഖകള്‍ തെളിവായി സ്വീകരിക്കാന്‍ പാടില്ലെന്ന കേന്ദ്രത്തിന്റെ അഭ്യര്‍ഥന ബുധനാഴ്ച്ച സുപ്രിംകോടതി തള്ളിയിരുന്നു. റഫേലില്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരേ നല്‍കിയ പുനപ്പരിശോധാ ഹരജിയില്‍ ഈ രേഖകളും പരിശോധിക്കുമെന്നായിരുന്നു സുപ്രിംകോടതി നിലപാട്.

ഉത്തരവിനെ സ്വാഗതം ചെയ്ത് കൊണ്ട് രാഹല്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു: രാജ്യം മുഴുവന്‍ പറയുന്നു കാവല്‍ക്കാരന്‍ കളവ് നടത്തിയെന്ന്. നീതി ലഭ്യമാക്കുമെന്ന് സുപ്രിം കോടതി പറഞ്ഞ ഈ ദിവസം ആഘോഷത്തിന്റേതാണ്.

ഉന്നത കോടതിയെ തെറ്റായി ഉദ്ധരിച്ച രാഹുല്‍ ഗാന്ധിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് തൊട്ടുപിന്നാലെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചിരുന്നു.

Next Story

RELATED STORIES

Share it