India

അമിത് ഷാ എത്തുന്നതിനു തൊട്ടു മുമ്പ് ബിജെപി നേതാവ് തൂങ്ങിമരിച്ച നിലയില്‍

ബിജെപി പ്രവര്‍ത്തകനായ അര്‍ജുന്‍ ചൗരസ്യയെ വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അമിത് ഷാ എത്തുന്നതിനു തൊട്ടു മുമ്പ് ബിജെപി നേതാവ് തൂങ്ങിമരിച്ച നിലയില്‍
X

കൊല്‍ക്കത്ത:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ബിജെപി നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി പ്രവര്‍ത്തകനായ അര്‍ജുന്‍ ചൗരസ്യയെ വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അര്‍ജുന്‍ ചൗരസ്യ ബിജെപിയുടെ യുവജന സംഘടനയുടെ കൊല്‍ക്കത്ത മേഖലാ വൈസ് പ്രസിഡന്റായിരുന്നുവെന്ന് നോര്‍ത്ത് കൊല്‍ക്കത്തയിലെ ബിജെപി ജില്ലാ പ്രസിഡന്റ് കല്യാണ്‍ ചൗബെ വ്യക്തമാക്കി.

''അര്‍ജുന്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അമിത് ഷാ കൊല്‍ക്കത്തയിലെത്തുമ്പോള്‍ സ്വീകരിക്കാനായി പദ്ധതിയിട്ടിരുന്ന 200 അംഗങ്ങളുടെ ബൈക്ക് റാലി നയിക്കേണ്ടത് അര്‍ജുനായിരുന്നു. ഘോഷ് ബഗാന്‍ റെയില്‍വേ യാര്‍ഡിനു സമീപം ആളോഴിഞ്ഞ കെട്ടിടത്തിലാണ് ഇന്ന് രാവിലെ അര്‍ജുനെ മരിച്ച നിലയില്‍ കണ്ടെത്തിയത്'- കല്യാണ്‍ പറഞ്ഞു.

അതേസമയം, രാഷ്ട്രീയ എതിരാളികള്‍ തങ്ങളുടെ പ്രവര്‍ത്തകനെ കൊന്ന് കെട്ടിത്തൂക്കിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തുവന്നു.അര്‍ജുനെ കൊന്നശേഷം കെട്ടിത്തൂക്കിയതാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

അമിത് ഷാ കൊല്‍ക്കത്തയിലെത്തുന്നതിനു മുന്നോടിയായി അര്‍ജുന്‍ ചൗരസ്യയെ രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തിയെന്നാണ് ബിജെപി ആരോപണം.

സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും മരണം സിബിഐ അന്വേഷിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it