India

വെബ്‌സൈറ്റ് ടെംപ്ലേറ്റ് ബിജെപി തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യന്‍ വെബ് ഡിസൈനിങ് കമ്പനി

കമ്പനിയുടെ വെബ്‌സൈറ്റ് ടെംപ്ലേറ്റ് മോഷ്ടിച്ചെടുത്തുവെന്ന പരാതിയുമായി ഡബ്ല്യു 3 ലേ ഔട്‌സ് എന്ന സ്ഥാപനമാണ് രംഗത്തെത്തിയത്. കോഡില്‍നിന്നും കമ്പനിയുടെ പേരുവരുന്ന ഭാഗമെല്ലാം ബിജെപി ഒഴിവാക്കി. തിരിച്ചറിയാനുള്ള സംവിധാനങ്ങളെല്ലാം നീക്കം ചെയ്തിരിക്കുകയാണ്.

വെബ്‌സൈറ്റ് ടെംപ്ലേറ്റ് ബിജെപി തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യന്‍ വെബ് ഡിസൈനിങ് കമ്പനി
X

ന്യൂഡല്‍ഹി: ബിജെപിക്കതിരേ ആരോപണവുമായി ആന്ധ്രാപ്രദേശ് വെബ് ഡിസൈനിങ് കമ്പനി രംഗത്ത്. കമ്പനിയുടെ വെബ്‌സൈറ്റ് ടെംപ്ലേറ്റ് മോഷ്ടിച്ചെടുത്തുവെന്ന പരാതിയുമായി ഡബ്ല്യു 3 ലേ ഔട്‌സ് എന്ന സ്ഥാപനമാണ് രംഗത്തെത്തിയത്. കോഡില്‍നിന്നും കമ്പനിയുടെ പേരുവരുന്ന ഭാഗമെല്ലാം ബിജെപി ഒഴിവാക്കി. തിരിച്ചറിയാനുള്ള സംവിധാനങ്ങളെല്ലാം നീക്കം ചെയ്തിരിക്കുകയാണ്. പക്ഷേ, സ്ഥാപനത്തിന്റെ കോഡ് തന്നെയാണ് ബിജെപി ഇപ്പോഴും ഉപയോഗിക്കുന്നത്. പേജിന്റെ സോഴ്‌സ്‌കോഡില്‍ ഇത് വ്യക്തമാണെന്നും സ്ഥാപനം അവകാശപ്പെട്ടു.

വെബ്‌സൈറ്റില്‍ നിര്‍മാതാക്കളുടെ പേരുകൂടി ഉള്‍പ്പെടുത്താന്‍ തയ്യാറാവണമെന്ന് കമ്പനി അധികൃതര്‍ ബിജെപിയോട് ട്വിറ്ററില്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ചൗക്കീദാറെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു നേതാവിന്റെ പാര്‍ട്ടി എങ്ങനെയാണ് ഇത്തരമൊരുകാര്യം ചെയ്യുന്നതെന്നും ഒരു ചെറിയ സ്ഥാപനത്തിന്റെ ചോരയും വിയര്‍പ്പുമാണു മോഷ്ടിച്ചതെന്നും കമ്പനി ആരോപിക്കുന്നു. വിവരം ബിജെപിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അവഗണനയാണ് നേരിടേണ്ടിവന്നതെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it