മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്
ചൊവ്വാഴ്ച നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് പിന്നാലെയാണ് പുതിയ അധ്യക്ഷന്മാരുടെ നിയമനം.
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും ബിജെപി അധ്യക്ഷന്മാരെ മാറ്റി. ഉത്തര്‍പ്രദേശില്‍ ഒബിസി വിഭാഗം നേതാവും ഗതാഗതമന്ത്രിയുമായ സ്വതന്ത്രദേവ് സിങ്ങാണ് പുതിയ അധ്യക്ഷന്‍. മഹാരാഷ്ട്രയില്‍ മറാത്താ വിഭാഗം നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീല്‍ പുതിയ അധ്യക്ഷനാവും. ആര്‍എസ്എസ്സിന്റെ സജീവപ്രവര്‍ത്തകരായി ബിജെപിയിലെത്തിയതാണ് ഇരുനേതാക്കളും.
മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മംഗള്‍ പ്രഭാത് ലോധയെ മാറ്റി പുതിയ അധ്യക്ഷനെ നിയമിച്ചത്. ഉത്തര്‍പ്രദേശില്‍ മഹേന്ദ്രനാഥ് പാണ്ഡെയെ മാറ്റിയാണ് സ്വതന്ത്രദേവ് സിങ്ങിനെ പുതിയ അധ്യക്ഷനാക്കിയത്. ചൊവ്വാഴ്ച നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് പിന്നാലെയാണ് പുതിയ അധ്യക്ഷന്മാരുടെ നിയമനം. മഹേന്ദ്രനാഥ് പാണ്ഡെ കേന്ദ്രമന്ത്രിയായ സാഹചര്യത്തിലാണ് മാറ്റമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.
RELATED STORIES
ഗ്യാന്‍വാപി മസ്ജിദ് കേസ് യുപിയിലെ പരിചയസമ്പന്നനായ ജഡ്ജി...
20 May 2022 12:44 PM GMTനവജ്യോത് സിംഗ് സിദ്ദു കീഴടങ്ങി; ഇനി ജയില്‍വാസം
20 May 2022 12:05 PM GMTഹൈദരാബാദ് ഏറ്റുമുട്ടല്‍കൊല വ്യാജം; പോലിസുകാര്‍ക്കെതിരേ...
20 May 2022 11:51 AM GMTകർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് പെരിയാറും നാരായണ ഗുരുവും പുറത്ത്
20 May 2022 1:58 AM GMTഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMT