ബിജെപിക്ക് ആരെയെങ്കിലും കുറ്റപ്പെടുത്തണം; അവരുടെ പുതിയ ലക്ഷ്യം പോപുലര്‍ ഫ്രണ്ട്: ഹരീഷ് റാവത്ത്
ബിജെപിക്ക് എപ്പോഴും ആരിലെങ്കിലും കുറ്റം ചാര്‍ത്തേണ്ടതുണ്ട്. നേരത്തെ അത് ഐഎസ്‌ഐ ആയിരുന്നു.

മുംബൈ: ബിജെപിയുടെ പുതിയ ലക്ഷ്യം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്നും അതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അവരില്‍ കുറ്റം ചാര്‍ത്താന്‍ തുടങ്ങിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ബിജെപിക്ക് എപ്പോഴും ആരിലെങ്കിലും കുറ്റം ചാര്‍ത്തേണ്ടതുണ്ട്. നേരത്തെ അത് ഐഎസ്‌ഐ ആയിരുന്നു. ഇപ്പോള്‍ പിഎഫ്‌ഐ ആണ് അവരുടെ ലക്ഷ്യമെന്ന് റാവത്ത് എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരേ നടന്ന പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ പോലിസിന്റെ അതിക്രമം നടന്നു. അക്രമങ്ങളില്‍ പോപുലര്‍ ഫ്രണ്ട് പങ്കുവഹിച്ചുവെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ് ആരോപിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെ 25 പ്രവര്‍ത്തകരെ തടവിലാക്കുകയും ചെയ്തു. തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് സംഘപരിവാരകേന്ദ്രങ്ങള്‍ മുറവിളികൂട്ടുന്ന പശ്ചാത്തലത്തിലാണ് ഹരീഷ് റാവത്തിന്റെ പ്രതികരണം.
RELATED STORIES
പോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMTകുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ പ്രവാസികള്‍ക്ക്...
28 May 2022 5:49 AM GMTകൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസ്: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി ജീവനൊടുക്കി
28 May 2022 5:10 AM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMT