മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബീഫ് ഫ്രൈ വിളമ്പി ബിജെപി സൈറ്റ്
സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത ഷാഡോ വൈപ്പര്‍ എന്ന ഹാക്കര്‍ ഗ്രൂപ്പ് ബീഫ് കൊണ്ടുള്ള പലതരം വിഭവങ്ങളുടെ പാചകകുറിപ്പുകളും സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: രണ്ടാമൂഴത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞചെയ്യുമ്പോള്‍ ബിജെപി ഡല്‍ഹി ഘടകം വെബ്‌സൈറ്റില്‍ ബീഫ് ഫ്രൈ വിളമ്പി ഹാക്കര്‍മാര്‍. സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത ഷാഡോ വൈപ്പര്‍ എന്ന ഹാക്കര്‍ ഗ്രൂപ്പ് ബീഫ് കൊണ്ടുള്ള പലതരം വിഭവങ്ങളുടെ പാചകകുറിപ്പുകളും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. എലിയറ്റ് അല്‍ഡേര്‍സന്‍ എന്ന സൈബര്‍ ഇടത്തെ ഫ്രഞ്ച് ഗവേഷകനാണ് ആദ്യമായി ട്വിറ്ററില്‍ സൈറ്റ് ഹാക്ക് ചെയ്ത വിവരം പുറത്തുവിട്ടത്. ബിജെപി ബീഫ് ജനതാ പാര്‍ട്ടിയായോ എന്ന് അറിയില്ലെന്ന ട്വീറ്റുമായാണ് എലിയറ്റ് രംഗത്തെത്തിയത്. പലതരം ബീഫ് വിഭവങ്ങളും, ബീഫ് ചരിത്രം, ബീഫ് നേതാക്കള്‍, ബീഫ് മണ്ഡലങ്ങള്‍ എന്നിങ്ങനെ പല വിവരങ്ങളും സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
അതേസമയം, സൈറ്റ് പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ബിജെപി ഐടി സെല്‍ അറിയിച്ചു. നിലവില്‍ ഈ ലിങ്കിലെ വിവരങ്ങള്‍ ബിജെപിയുടെ ഔദ്യോഗിക സൈറ്റിലേക്കാണ് എത്തുന്നത്. നേരത്തെയും സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
Dear @BJP4India,
— Elliot Alderson (@fs0c131y) May 30, 2019
Your website has been hacked. How long will you take to restore the site this time?
Yours faithfully 😘 pic.twitter.com/xDSwIwWL39
RELATED STORIES
മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന പ്രായപൂര്‍ത്തിയാകാത്ത ആള് ഉള്‍പ്പെടെ ...
21 May 2022 12:23 PM GMTകൊച്ചിയില്‍ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത 15 പേര് പോലിസ്...
21 May 2022 12:16 PM GMTമഴയില്‍ തകര്‍ന്ന ഗണേശന്റെ വീട് എംഎല്‍എ സന്ദര്‍ശിച്ച
21 May 2022 11:54 AM GMTഗ്യാന്‍വാപി കേസിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്: പ്രഫ. രത്തന്‍ ലാലിന് ...
21 May 2022 11:35 AM GMTആശങ്കയായി കുരങ്ങുപനി; ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു
21 May 2022 11:34 AM GMTകുഴുര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് എന്നും അവഗണന മാത്രം
21 May 2022 11:18 AM GMT