India

ആദ്യഘട്ടത്തില്‍ 195 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി ജെ പി; മോദി വാരണാസിയില്‍, അമിത് ഷാ ഗാന്ധിനഗറില്‍

ആദ്യഘട്ടത്തില്‍ 195 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി ജെ പി; മോദി വാരണാസിയില്‍, അമിത് ഷാ ഗാന്ധിനഗറില്‍
X

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. 195 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് ജനവിധി തേടും. ഇത് മൂന്നാംവട്ടമാണ് മോദി വാരണാസിയില്‍നിന്ന് മത്സരിക്കുന്നത്. കേരളത്തിലെ 20 ലോക്സഭാ സീറ്റുകളില്‍ 12 മണ്ഡലങ്ങളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മത്സരിക്കും.

കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ് ലഖ്‌നൗവില്‍ നിന്നും നിതിന്‍ ഗഡ്കരി നാഗ്പുരില്‍നിന്നും സ്മൃതി ഇറാനി അമേത്തിയില്‍നിന്നും ജനവിധി തേടും. അമേതിയില്‍ 2019-ല്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച് സ്മൃതി ഇറാനി വിജയം നേടിയിരുന്നു. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചസ്ഥാനാര്‍ഥികളില്‍ 28 പേര്‍ വനിതകളാണ്. ഗോത്രവര്‍ഗത്തില്‍നിന്നുള്ള 18 പേരും മത്സരരംഗത്തുണ്ട്. ഉത്തര്‍പ്രദേശ്- 51, വെസ്റ്റ് ബെംഗാള്‍- 20, മധ്യപ്രദേശ്- 24, ഗുജറാത്ത്- 15, രാജസ്ഥാന്‍- 15, തെലങ്കാന- 9, അസം- 11, ഝാര്‍ഖണ്ഡ്- 11, ഛത്തീസ്ഗഢ്- 11, ഡല്‍ഹി- 5, ജമ്മു കശ്മീര്‍- 2, ഉത്തരാഖമണ്ഡ് - 3, അരുണാചല്‍ പ്രദേശ്- 2, ഗോവ- 1, ത്രിപുര- 1, ആന്തമാന്‍ നിക്കോബാര്‍- 1, ദാമന്‍ ആന്‍ഡ് ദിയു-1 എന്നിങ്ങനെയാണ് ബി.ജെ.പി. മത്സരിക്കുക.


പ്രമുഖ സ്ഥാനാര്‍ഥികളും മണ്ഡലങ്ങളും

നരേന്ദ്ര മോദി - വാരാണസി

അമിത് ഷാ - ഗാന്ധിനഗര്‍

രാജ്നാഥ് സിങ് - ലഖ്നൗ

സ്മൃതി ഇറാനി - അമേതി

സര്‍ബാനന്ദ സോനോവാള്‍ - ദിബ്രുഗഡ്

കിരണണ്‍ റിജ്ജു - അരുണാചല്‍ വെസ്റ്റ്

ബന്‍സുരി സ്വരാജ് - ന്യൂഡല്‍ഹി

മനോജ് തിവാരി - നോര്‍ത്ത് ഈസ്റ്റ് ദില്ലി

ശ്രീപദ് നായിക് - നോര്‍ത്ത് ഗോ

മന്‍സൂഖ് മാണ്ഡവ്യ - പോര്‍ബന്തറര്‍

സി.ആര്‍. പട്ടീല്‍ - നവ്സാരി

നിഷികാന്ത് ഡൂബേ - ഗൊഡ്ഡ


കേരളത്തിലെ 12 ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; തൃശ്ശൂരില്‍ സുരേഷ് ഗോപി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, പത്തനംതിട്ടയില്‍ അനില്‍ ആന്റണി

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് ബി ജെ പി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ മറ്റൊരു കേന്ദ്രമന്ത്രി വി മുരളീധരനും മത്സരിക്കും. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും തൃശ്ശൂരില്‍ സുരേഷ് ഗോപിയും മത്സരിക്കും.പട്ടികയില്‍ രണ്ട് കേന്ദ്രമന്ത്രിമാരും രണ്ട് വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്.


ബിജെപി സ്ഥാനാര്‍ഥികള്‍

കാസര്‍കോട്- എം.എല്‍. അശ്വിനി

കണ്ണൂര്‍- സി രഘുനാഥ്

വടകര- പ്രഫുല്‍ കൃഷ്ണ

കോഴിക്കോട്- എം ടി രമേശ്

മലപ്പുറം- ഡോ അബ്ദുള്‍ സലാം

പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം

പാലക്കാട്- സി കൃഷ്ണകുമാര്‍

തൃശ്ശൂര്‍- സുരേഷ് ഗോപി

ആലപ്പുഴ- ശോഭാ സുരേന്ദ്രന്‍

പത്തനംതിട്ട- അനില്‍ ആന്റണി

ആറ്റിങ്ങല്‍- വി മുരളീധരന്‍

തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖരന്‍











Next Story

RELATED STORIES

Share it