India

ബിനോയ് കോടിയേരി മുംബൈ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ഹരജി നല്‍കിയത്. ഹരജി കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ പോലിസ് എതിര്‍ക്കാനാണ് സാധ്യത.

ബിനോയ് കോടിയേരി മുംബൈ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
X

മുംബൈ: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ഹരജി നല്‍കിയത്. ഹരജി കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ പോലിസ് എതിര്‍ക്കാനാണ് സാധ്യത. അതേസമയം, ബിനോയിക്കെതിരേ ലഭിച്ച തെളിവുകളുടെ ആധികാരികത മുംബൈ പോലിസ് പരിശോധിച്ചുവരികയാണ്. യുവതി നല്‍കിയ ഫോട്ടോ, വീഡിയോ, വാട്‌സ്ആപ് സന്ദേശങ്ങള്‍, മറ്റു തെളിവുകള്‍ എന്നിവയാണു പോലിസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ബിനോയിക്കെതിരേ യുവതി മുംബൈ ഒഷിവാര പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയിക്ക് നോട്ടീസും നല്‍കിയിരുന്നു. ലൈംഗികപീഡനം, വഞ്ചന തുടങ്ങി ഗുരുതരകുറ്റങ്ങളാണ് ബിനോയിയുടെ പേരിലുള്ളതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വിട്ടോബ മസൂര്‍ക്കര്‍ എന്ന അഭിഭാഷകനാണ് ബിനോയ്ക്കുവേണ്ടി കോടതിയില്‍ ഹാജരാവുന്നത്. വിവാഹിതനാണെന്ന വിവരം മറച്ചുവച്ചാണ് ബിനോയ് തനിക്ക് വിവാഹവാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തതെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it