India

ഞാൻ എന്‍റെ ഫോൺ പൊതിഞ്ഞുവച്ചിരിക്കുകയാണ്; ഓഡിയോ ആയാലും വീഡിയോ ആയാലും അവര്‍ ചോര്‍ത്തുമെന്ന് മമത ബാനർജി

ഡല്‍ഹിയിലും ഒഡീഷയിലുമൊക്കെയുള്ള തന്‍റെ സഹപ്രവര്‍ത്തകരോട് സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും പെഗാസസ് വളരെ അപകടകാരിയാണെന്നും മമത പറഞ്ഞു.

ഞാൻ എന്‍റെ ഫോൺ പൊതിഞ്ഞുവച്ചിരിക്കുകയാണ്; ഓഡിയോ ആയാലും വീഡിയോ ആയാലും അവര്‍ ചോര്‍ത്തുമെന്ന് മമത ബാനർജി
X

കൊല്‍ക്കത്ത: ഫോണ്‍ ചോര്‍ത്തല്‍ തടയാനായി തന്‍റെ ഫോണ്‍ പൊതിഞ്ഞുവച്ചിരിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രിമാരുടെയും ജഡ്‌ജിമാരുടെയും വരെ ഫോണ്‍ ചോര്‍ത്തിയെന്നും ജനാധിപത്യത്തെ കേന്ദ്രസർക്കാർ നശിപ്പിച്ചെന്നും മമത കുറ്റപ്പെടുത്തി.

ഞാനെന്‍റെ ഫോണ്‍ പൊതിഞ്ഞുവച്ചിരിക്കുകയാണ്. ഓഡിയോ ആയാലും വീഡിയോ ആയാലും അവര്‍ ചോര്‍ത്തും എന്നായിരുന്നു പൊതിഞ്ഞുവച്ച ഫോണ്‍ ഉയര്‍ത്തിപ്പിടിച്ച് മമത പറഞ്ഞത്. ഡല്‍ഹിയിലും ഒഡീഷയിലുമൊക്കെയുള്ള തന്‍റെ സഹപ്രവര്‍ത്തകരോട് സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും പെഗാസസ് വളരെ അപകടകാരിയാണെന്നും മമത പറഞ്ഞു.

'അവര്‍ ജനങ്ങളെ അപഹസിക്കുകയാണ്. എനിക്ക് ചില നേരം ആരോടും സംസാരിക്കാന്‍ സാധിക്കില്ല. എനിക്ക് ഡല്‍ഹി മുഖ്യമന്ത്രിയെയോ ഒഡീഷ മുഖ്യമന്ത്രിയേയോ വിളിക്കാന്‍ സാധിക്കില്ല എന്നും മമത പറഞ്ഞു. ജനാധിപത്യത്തില്‍ നിന്ന് മാറ്റി രാജ്യത്തെ നിരീക്ഷണത്തിന് അകത്താക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ, ജുഡീഷ്യറി, മന്ത്രിമാര്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടത്തും പെഗാസസ് നുഴഞ്ഞുകയറിയെന്നും മമത കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it