India

കൊവിഡ്: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി നല്‍കുമെന്ന് ബിസിസിഐ

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ്. പരീക്ഷണസമയത്തെ നേരിടാന്‍ രാജ്യത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ബിസിസിഐ നല്‍കും.

കൊവിഡ്: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി നല്‍കുമെന്ന് ബിസിസിഐ
X

മുംബൈ: കൊറോണയെ പ്രതിരോധിക്കാന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ബിസിസിഐ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി രൂപ സംഭാവന നല്‍കുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ അറിയിച്ചു. രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷയ്ക്കുവേണ്ടിയും കൊവിഡിനെ പ്രതിരോധിക്കാന്‍ വേണ്ടിയും കേന്ദ്രസര്‍ക്കാരിനൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കും. രാജ്യത്തിന്റെ ദുരന്തനിവാരണശേഷി ശക്തിപ്പെടുത്തുന്നതിനും കൊവിഡിനെ ചെറുക്കുന്നതിനും ഇന്ത്യന്‍ പൗരന്‍മാരെ സംരക്ഷിക്കുന്നതിനുമുള്ള ഗവേഷണത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് സംഭാവന നല്‍കിയത്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ്. പരീക്ഷണസമയത്തെ നേരിടാന്‍ രാജ്യത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ബിസിസിഐ നല്‍കും. ഇന്ത്യന്‍ ക്രിക്കറ്റ് ബോഡ് ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോഡിയായാണ് കണക്കാക്കപ്പെടുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. കൊവിഡ് സഹായമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സ്വന്തം നിലയില്‍ 50 ലക്ഷം രൂപയും സിഎബി 25 ലക്ഷം രൂപവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ സഹായം നല്‍കുന്നതിന് നിരവധി ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it