ബംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത് (24), അഭിറാം (21) എന്നിവരാണ് മരിച്ചത്.
ബംഗളൂരു: രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളജിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത് (24), അഭിറാം (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. യുവാക്കള്‍ കേരളത്തില്‍നിന്ന് വിനോദയാത്രയ്ക്കും മറ്റുമായി ബംഗളൂരുവിലെത്തിയതാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ മറികടന്നുപോയ ലോറി കാറിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ എതിര്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ലോറിയിലിടിച്ചു. റോഡിലേക്ക് തെറിച്ചുവീണ ആദിത്തും അഭിറാമും സംഭവസ്ഥലത്തുതന്നെ മരിച്ചു. ടാക്‌സി കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ഗുരുതരമായ പരിക്കുകളോടെ രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകടം പുലര്‍ച്ചെയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. അപകടത്തിന് ഒരുമണിക്കൂറിനുശേഷമാണ് യുവാക്കളെ ആശുപത്രിയിലെത്തിക്കാനായത്.
RELATED STORIES
കൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTഗ്യാന്‍ വാപി മസ്ജിദ് മുദ്രവയ്ക്കാനുള്ള കോടതി ഉത്തരവ് ആരാധനാലയ നിയമം...
16 May 2022 1:16 PM GMTആം ആദ്മി ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ല: ഇ പി ജയരാജന്
16 May 2022 7:03 AM GMT