ബാബരി കേസ്: മധ്യസ്ഥശ്രമം സ്വാഗതാര്‍ഹം; തിരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടണമെന്ന് എസ്ഡിപിഐ
ചര്‍ച്ചകള്‍ നടക്കേണ്ടത് വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും മധ്യസ്ഥശ്രമം ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി കേസ് തീര്‍പ്പാക്കുന്നതിന് മധ്യസ്ഥശ്രമത്തിന് സമിതിയെ നിയോഗിച്ച സുപ്രിംകോടതി നടപടിയെ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി സ്വാഗതം ചെയ്തു. ചര്‍ച്ചകള്‍ നടക്കേണ്ടത് വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും മധ്യസ്ഥശ്രമം ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രം ഭരിക്കുന്ന ബിജെപി ഈ നീക്കങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന ആശങ്കയുണ്ട്. മുമ്പ് നടന്ന മധ്യസ്ഥശ്രമങ്ങളെല്ലാം പാഴ്വേലയായി മാറുകയായിരുന്നു. ഇത്തവണ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചാണ് മധ്യസ്ഥശ്രമങ്ങള്‍ക്ക് തീരുമാനിച്ചതെന്നത് കഴിഞ്ഞ മധ്യസ്ഥശ്രമങ്ങളെ അപേക്ഷിച്ച് പ്രതീക്ഷ നല്കുന്നു. അതേസമയം, മധ്യസ്ഥരായി നിയോഗിക്കപ്പെവരില് ശ്രീ ശ്രീ രവിശങ്കറിനെ ഉള്‍പ്പെടുത്തിയതിനോട് വിയോജിപ്പുണ്ട്. നിയമത്തെ വെല്ലുവിളിച്ച് ബാബരി മസ്ജിദ് തകര്‍ത്തവരെ പിന്തുണയ്ക്കുന്ന രവി ശങ്കറിന്റെ സാന്നിധ്യം പാനലിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നു. അതിനാല്‍, പാനല്‍ സുപ്രിംകോടതി പുനപ്പരിശോധിക്കണമെന്നും ഫൈസി ആവശ്യപ്പെട്ടു. കൂടാതെ എട്ടാഴ്ച സമയമെന്നത് ആശങ്കാജനകമാണ്.
കാരണം രാജ്യത്ത് തിരഞ്ഞെടുപ്പു നടക്കുന്ന സമയമായതിനാല്‍ രാഷ്ട്രീയമായി ഈ സാഹചര്യത്തെ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ട്. പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ടതു പോലും രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. ഏഴു പതിറ്റാണ്ടായി തുടരുന്ന നിയമപോരാട്ടമാണിത്. തിരഞ്ഞെടുപ്പു കഴിയുന്നതുവരെ മധ്യസ്ഥശ്രമം നീട്ടിവച്ചാലും ഒരു പ്രശ്നവുമുണ്ടാവില്ല. ബാബരി മസ്ജിദ് തല്ലിത്തകര്‍ത്ത കൊടിയ അക്രമവുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന നിയമപോരാട്ടങ്ങളെ ഈ മധ്യസ്ഥശ്രമം സ്വാധീനിക്കുന്നില്ലെന്ന് സുപ്രിംകോടതി ഉറപ്പുവരുത്തണമെന്നും ഫൈസി ആവശ്യപ്പെട്ടു.
RELATED STORIES
സ്ലിപ് ഓണ്‍ ഷൂസിനും ലോഫേര്സിനുമൊക്കെ തല്ക്കാലം വിട;മഴക്കാലത്ത്...
21 May 2022 7:27 AM GMTപതാക ഉയര്‍ത്തി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിനെ ഉടന്‍ അറസ്റ്റു ചെയ്യില്ലെന്ന്...
21 May 2022 6:54 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് ക്രൂര മര്‍ദ്ദനം; ഭിന്ന ശേഷിക്കാരനായ...
21 May 2022 6:36 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMTകുരങ്ങു പനി കൂടുതല്‍ രാജ്യങ്ങളിലേക്ക്;അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ ...
21 May 2022 5:37 AM GMT