ബാബരി ഭൂമി കേസ്: ഇനി മധ്യസ്ഥത വേണ്ട; ആറ് മുതല്‍ വാദം കേള്‍ക്കും
സുപ്രിംകോടതി മുന്‍ ജഡ്ജി എഫ് എം ഐ ഖലീഫുല്ലയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കേസില്‍ മധ്യസ്ഥത വഹിച്ചത്. ജീവനകല ആചാര്യന്‍ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസിലെ മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി സുപ്രിംകോടതി. ആഗസ്ത് ആറ് മുതല്‍ കേസിലെ വാദം കേള്‍ക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. സുപ്രിംകോടതി മുന്‍ ജഡ്ജി എഫ് എം ഐ ഖലീഫുല്ലയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കേസില്‍ മധ്യസ്ഥത വഹിച്ചത്. ജീവനകല ആചാര്യന്‍ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
ആഗസ്ത് ആറ് മുതല്‍ ദിവസവും വാദം കേള്‍ക്കാനാണ് സുപ്രിംകോടതി തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ എസ് എ ബോബ്‌ഡേ, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് കേസ് പരിഗണിക്കുന്ന ബെഞ്ചിലെ മറ്റംഗങ്ങള്‍. മധ്യസ്ഥ സമിതിയുടെ റിപോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ വ്യാഴാഴ്ച കോടതിക്ക് സമര്‍പ്പിച്ചിരുന്നു.
മധ്യസ്ഥരെ നിയോഗിച്ച നടപടിയെ ഹിന്ദുത്വ സംഘടനകള്‍ എതിര്‍ത്തിരുന്നു. എന്നാല്‍, കേസില്‍ കക്ഷിയായ സുന്നി വഖ്ഫ് ബോര്‍ഡ് മധ്യസ്ഥ ശ്രമത്തെ അനുകൂലിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടാണ് മധ്യസ്ഥസമിതിയോട് അന്തിമറിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്.
RELATED STORIES
പോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതമിഴ് യുവതികളെ കയ്യേറ്റം ചെയ്തു; സിനിമ നടന് കണ്ണനെതിരെ പരാതി
28 May 2022 6:33 AM GMTലഡാക്കില്‍ മരണപെട്ട സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജന്മനാട്ടില്...
28 May 2022 6:25 AM GMT'1955ല്‍ സൗദി രാജാവിന്റെ വാരാണസി സന്ദര്‍ശന സമയത്ത് കാശി ക്ഷേത്രം...
28 May 2022 5:59 AM GMTമൂന്നാം തവണയും സംസ്ഥാനത്തെ വിഐപികളുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച്...
28 May 2022 5:55 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMT