India

അന്തരിച്ച കുവൈത്ത് ഭരണാധികാരിക്ക് ആദരം; രാജ്യത്ത് നാളെ ദേശീയ ദു:ഖാചരണം

. സ്ഥിരമായി ദേശീയ പതാക ഉയര്‍ത്തുന്ന കെട്ടിടസമുച്ചയങ്ങളില്‍ നാളെ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നാളെ ഔദ്യോഗിക ആഘോഷങ്ങളുണ്ടായിരിക്കുന്നതല്ല.

അന്തരിച്ച കുവൈത്ത് ഭരണാധികാരിക്ക് ആദരം; രാജ്യത്ത് നാളെ ദേശീയ ദു:ഖാചരണം
X

ന്യൂഡല്‍ഹി: അന്തരിച്ച കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിനോടുള്ള ആദരസൂചകമായി രാജ്യമെമ്പാടും നാളെ ദേശീയ ദുഃഖാചരണം നടത്തും. സ്ഥിരമായി ദേശീയ പതാക ഉയര്‍ത്തുന്ന കെട്ടിടസമുച്ചയങ്ങളില്‍ നാളെ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നാളെ ഔദ്യോഗിക ആഘോഷങ്ങളുണ്ടായിരിക്കുന്നതല്ല. ഇക്കഴിഞ്ഞ സപ്തംബര്‍ 29നാണ് കുവൈത്ത് ഭരണാധികാരി അന്തരിച്ചത്.

ജൂലൈയിലാണ് അദ്ദേഹം പെട്ടെന്ന് രോഗബാധിതനായത്. ഇതെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സര്‍ജറിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തുടര്‍ചികില്‍സയ്ക്കായി അമേരിക്കയിലേയ്ക്ക് കൊണ്ടുപോയിരുന്നെങ്കിലും ഈമാസം ആദ്യം രാജ്യത്ത് തിരിച്ചെത്തി. പിന്നാലെയായിരുന്നു മരണം. എല്ലാ രാജ്യങ്ങളോടും സൗഹൃദപരമായ സമീപനം വച്ചുപുലര്‍ത്തിയിരുന്ന ഭരണാധികാരിയുടെ ആദരസൂചകമായ ദുഃഖാചരണം നടത്തുമെന്ന് ഇന്ത്യ നേരത്തെ തന്നെ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it