കശ്മീര്‍: കേന്ദ്ര സര്‍ക്കാരിനെതിരേ ചെന്നൈയില്‍ പ്രതിഷേധമിരമ്പി
രാജ് ഭവനിലേക്ക് നടത്തിയ ആയിരക്കണക്കിനു പേര്‍ അണിനിരന്ന മാര്‍ച്ച് ഗവര്‍ണറുടെ വസതിക്കു മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്ത്യയുടെ അന്നത്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കശ്മീരി ജനതയ്ക്കും യുഎന്നിനും നല്‍കിയ വാഗ്ദാനമാണ് നരേന്ദ്ര മോദി, അമിത് ഷാ കൂട്ടുകെട്ട് നഗ്നമായി ലംഘിച്ചിരിക്കുന്നതെന്ന് മനിതനേയ ജനനായക കക്ഷി എംഎല്‍എ തമീം അന്‍സാരി പറഞ്ഞു.
ചെന്നൈ: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരേ ചെന്നൈയില്‍ വിവിധ തമിഴ് സംഘടനകളുടെയും മുസ്‌ലിം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സംയുക്ത പ്രതിഷേധം. രാജ് ഭവനിലേക്ക് നടത്തിയ ആയിരക്കണക്കിനു പേര്‍ അണിനിരന്ന മാര്‍ച്ച് ഗവര്‍ണറുടെ വസതിക്കു മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്ത്യയുടെ അന്നത്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കശ്മീരി ജനതയ്ക്കും യുഎന്നിനും നല്‍കിയ വാഗ്ദാനമാണ് നരേന്ദ്ര മോദി, അമിത് ഷാ കൂട്ടുകെട്ട് നഗ്നമായി ലംഘിച്ചിരിക്കുന്നതെന്ന് മനിതനേയ ജനനായക കക്ഷി എംഎല്‍എ തമീം അന്‍സാരി പറഞ്ഞു.
എസ്ഡിപിഐ, തമിഴ് യൂത്ത് കോണ്‍ഗ്രസ്, മെയ് 17 മൂവ്‌മെന്റ്. മുക്കുളത്തൂര്‍ ടൈഗര്‍ ബ്രിഗേഡ്, ആള്‍ ഇന്ത്യാ ജംഇയ്യുത്തല്‍ ഉലമ, തമിഴ് ദ്രാവിഡ മുന്നേറ്റ കഴകം, ഇന്ത്യന്‍ തൗഹീദ് ജമാഅത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി, ഇന്ത്യന്‍ നാഷനല്‍ ലീഗ്, ആള്‍ ഇന്ത്യാ നാഷനല്‍ ലീഗ്, തമിഴ് നാട് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി, ടിഎംസി, ദ്രവീഡിയന്‍ ലിബറേഷന്‍ ഓര്‍ഗൈനൈസേഷന്‍, തമിഴ് നാഷനല്‍ ഫ്രണ്ട്, തമിഴ് ടൈഗര്‍ പാര്‍ട്ടി, തമിഴ് ഡോണ്‍ പാര്‍ട്ടി, സോഷ്യല്‍ ജസ്റ്റിസ് മൂവ്‌മെന്റ്, തമിഴ്‌നാട് പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങി നിരവധി സംഘടനകള്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
കശ്മീരിലെ ഭൂമി ആര്‍ക്കും വാങ്ങാമെന്ന നില വരുന്നതോടെ ഇന്ത്യയുടെ പൂന്തോട്ടം അദാനി, അംബാനി, വേദാന്ത, ടാറ്റ തുടങ്ങിയ കുത്തക കമ്പനികളുടെ കൈകളിലെത്തുമെന്ന് തമീം അന്‍സാരി ചൂണ്ടിക്കാട്ടി. കശ്മീര്‍ ജനത സ്വന്തം മണ്ണില്‍ അഭയാര്‍ഥികളാവുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMT