India

ഡല്‍ഹിയില്‍ പ്രസാദ വിതരണത്തെച്ചൊല്ലി തര്‍ക്കം; ക്ഷേത്ര ജീവനക്കാരനെ യുവാക്കള്‍ അടിച്ചുകൊന്നു

ഡല്‍ഹിയില്‍ പ്രസാദ വിതരണത്തെച്ചൊല്ലി തര്‍ക്കം; ക്ഷേത്ര ജീവനക്കാരനെ യുവാക്കള്‍ അടിച്ചുകൊന്നു
X

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ക്ഷേത്ര ജീവനക്കാരനെ പ്രസാദ വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ അടിച്ചുകൊന്നു. കല്‍ക്കാജി ക്ഷേത്രത്തില്‍ 15 വര്‍ഷമായി ജോലി ചെയ്യുന്ന യുപി സ്വദേശി യോഗേന്ദ്രസിങാണ് (35) കൊല്ലപ്പെട്ടത്.

പ്രസാദത്തിനായി എത്തിയ പതിനഞ്ച് പേരടങ്ങുന്ന സംഘത്തോട് അല്‍പനേരം കാത്തിരിക്കാന്‍ യോഗേന്ദ്രസിങ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് ഇടയാക്കിയത്. സംഘത്തിലെ ചിലര്‍ ഇരുമ്പുവടികളും കമ്പുകളും ഉപയോഗിച്ച് യോഗേന്ദ്രയെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലെത്തിയ സംഘം എല്ലാവരോടും മോശമായാണ് പെരുമാറിയതെന്നു മറ്റൊരു ജീവനക്കാരനായ രാജു പറഞ്ഞു. സംഘത്തിലുള്ള യുവാക്കളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Next Story

RELATED STORIES

Share it