India

ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല

ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല
X

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. പിടികിട്ടാപ്പുള്ളിയെന്ന് പോലിസ് പ്രഖ്യാപിച്ച മെഹ്താബിനെയാണ് പോലിസ് വെടിവച്ച് കൊന്നത്. മുസഫര്‍നഗറിലുണ്ടായ വെടിവയ്പ്പിനിടെ രണ്ട് പോലിസുകാര്‍ക്ക് പരിക്കേറ്റു. 18 കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് പോലിസ് ഭാഷ്യം. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നേരത്തെ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്നലെ മുസഫര്‍നഗറില്‍ നടത്തിയ പരിശോധനയ്ക്കിടയിലായിരുന്നു മെഹ്താബിനെയും കൂട്ടാളിയെയും പോലിസ് കണ്ടെത്തിയത്. പിന്നാലെ പോലിസിനു നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. തുടര്‍ന്ന് പോലിസും തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.തുടര്‍ന്നാണ് മെഹ്താബ് കൊല്ലപ്പെടുന്നത്.





Next Story

RELATED STORIES

Share it