India

യുവമോര്‍ച്ചാ റാലി അലിഗഡ് സര്‍വകലാശാല തടഞ്ഞു

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് യുവമോര്‍ച്ച സംഘടിപ്പിച്ച റാലി കാംപസിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചതോടെയാണ് സര്‍വകലാശാലാ അധികൃതര്‍ തടഞ്ഞത്.

യുവമോര്‍ച്ചാ റാലി അലിഗഡ് സര്‍വകലാശാല തടഞ്ഞു
X

അലിഗഡ്: ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ച നടത്തിയ റാലി അലിഗഡ് മുസ്‌ലിം സര്‍വകലാശാല തടഞ്ഞു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് യുവമോര്‍ച്ച സംഘടിപ്പിച്ച റാലി കാംപസിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചതോടെയാണ് സര്‍വകലാശാലാ അധികൃതര്‍ തടഞ്ഞത്.

നേരത്തെ, ബിജെപി എംഎല്‍എ ദല്‍വീര്‍ സിംഗിന്റെ ചെറുമകന്‍ അജയ് സിംഗ് ഉള്‍പ്പെടെ രണ്ട് പേരുടെ നേതൃത്വത്തില്‍ അനുമതി ഇല്ലാതെ സമാനമായ യാത്ര ക്യാംപസിനുള്ളില്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെതിരേ സര്‍വകലാശാല വിശദീകരണം തേടിയിരുന്നു.

ഗാന്‍ഡ്‌നഗറില്‍ നിന്ന് 1,000 പ്രവര്‍ത്തകര്‍ തിരംഗ യാത്ര സംഘടിപ്പിക്കുമെന്ന് നേരത്തെ യുവമോര്‍ച്ച വക്താവ് അറിയിച്ചിരുന്നു. തദ്ദേശ ഭരണ കേന്ദ്രങ്ങളില്‍ നിന്ന് പോലും അനുമതി വാങ്ങാതെയാണ് യുവമോര്‍ച്ച റാലി സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it