India

കാബിനുള്ളില്‍ വവ്വാല്‍; അമേരിക്കയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി

കാബിനുള്ളില്‍ വവ്വാല്‍; അമേരിക്കയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി
X

ന്യൂഡല്‍ഹി: ബിസിനസ് ക്ലാസ് കാബിനുള്ളില്‍ വവ്വാലിനെ കണ്ടതിനെത്തുടര്‍ന്ന് അമേരിക്കയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. ഡല്‍ഹിയില്‍നിന്ന് ന്യൂജഴ്‌സിയിലെ നൊവാര്‍ക്കിലേക്ക് പറന്ന എയര്‍ ഇന്ത്യ Al-105 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. ഡല്‍ഹിയില്‍നിന്നും വെള്ളിയാഴ്ച പുലര്‍ച്ചെ 2.20ന് പുറപ്പെട്ട് 30 മിനിറ്റുകള്‍ക്ക് ശേഷമാണ് വവ്വാലിനെ കണ്ടെത്തിയത്. ഇതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം കൈമാറിയശേഷം ഡല്‍ഹിയില്‍ വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയുമായിരുന്നു.

വനം-വന്യജീവി ഉദ്യോഗസ്ഥരെത്തിയാണ് വവ്വാലിനെ പിടികൂടി പുറത്തെത്തിച്ചത്. ഇത് പിന്നീട് ചത്തു. വിമാനം അണുവിമുക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ നൊവാര്‍ക്കിലെത്തിച്ചതായി ഡിജിസിഎ അറിയിച്ചു. മൂന്നാമതൊരാളില്‍നിന്നായിരിക്കും വവ്വാല്‍ വിമാനത്തിനുള്ളിലെത്തിയതെന്ന റിപോര്‍ട്ട് നല്‍കിയ എന്‍ജിനീയറിങ് ടീമിനെതിരേ അന്വേഷണത്തിനും ഉത്തരവിട്ടു.

കാറ്ററിങ്ങിനുള്ള ലോഡിങ് വാഹനങ്ങളില്‍നിന്നാണ് എലികളും വവ്വാലുകളും വരാറുള്ളത്. അതിനാല്‍, അത്തരം വാഹനങ്ങളില്‍നിന്നാവും വിമാനത്തില്‍ വവ്വാല്‍ കയറാന്‍ സാധ്യതയെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് എയര്‍ലൈനിന്റെ ഫ്‌ളൈറ്റ് സുരക്ഷാ വിഭാഗം വിശദമായ അന്വേഷണം നടത്തും. സംഭവത്തെക്കുറിച്ച് വിശദമായ റിപോര്‍ട്ട് എയര്‍ലൈന്‍ എന്‍ജിനീയറിങ് സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it