India

ക്രിമിനല്‍ കേസെടുത്ത ശേഷം നീരവ് മോദി വിദേശത്തേക്ക് കടത്തിയത് 89 കോടി

നീരവിന്റെ വിശ്വസ്തര്‍ വഴി 66 കോടി രൂപയുടെ വജ്രം, ആറരക്കോടി രൂപ, 150 പെട്ടി മരതകം, 50 കിലോ സ്വര്‍ണം എന്നിവ ദുബയിലും ഹോങ്കോങ്ങിലുമള്ള സ്ഥാപനങ്ങളില്‍ നിന്നു നീരവ് മോദി കടത്തിയെന്നാണു വിവരം

ക്രിമിനല്‍ കേസെടുത്ത ശേഷം നീരവ് മോദി വിദേശത്തേക്ക് കടത്തിയത് 89 കോടി
X
മുംബൈ: ക്രിമിനല്‍ കേസെടുത്ത് മാസങ്ങള്‍ക്കു ശേഷവും വജ്രവ്യാപാരിയായ നീരവ് മോദി വിദേശത്തേക്ക് കോടികള്‍ കടത്തിയെന്നു റിപോര്‍ട്ട്. 89 കോടി രൂപയാണ് നീരവ് സിംഗപ്പൂരില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു കടത്തിയതെന്നാണ് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നീരവിന്റെ വിശ്വസ്തര്‍ വഴി 66 കോടി രൂപയുടെ വജ്രം, ആറരക്കോടി രൂപ, 150 പെട്ടി മരതകം, 50 കിലോ സ്വര്‍ണം എന്നിവ ദുബയിലും ഹോങ്കോങ്ങിലുമള്ള സ്ഥാപനങ്ങളില്‍ നിന്നു നീരവ് മോദി കടത്തിയെന്നാണു വിവരം. നിലവില്‍ ബ്രിട്ടീഷ് ജയിലില്‍ കഴിയുകയാണു നീരവ് മോദി. അന്വേഷണ ഏജന്‍സികള്‍ തന്റെ സ്വത്ത് കണ്ടുകെട്ടാതിരിക്കാന്‍ വേണ്ടിയാണു നീരവ് തന്റെ ബെല്‍വദെര്‍ ഹോള്‍ഡിങ്‌സ് ഗ്രൂപ്പ് ലിമിറ്റഡ് എന്ന സിംഗപ്പൂരിലെ സ്ഥാപനത്തിന്റെ രണ്ടു ശാഖകളിലെ അക്കൗണ്ടുകളില്‍ നിന്നും സഹോദരിയായ പുര്‍വി മോദി വഴി പണം സൂറിച്ചിലെ(സ്വിറ്റ്‌സര്‍ലന്‍ഡ്) ഇഎഫ്ജി ബാങ്കിലേക്കു മാറ്റിയത്. കൂടാതെ, ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച നീരവിന്റെ ജോലിക്കാരന്‍ സുഭാഷ് പരബ് ഈജിപ്തിലുണ്ടെന്നു വിവരം ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നീരവ് മോദിയുടെ കൂടെ സുഭാഷ് പരബിനെതിരേയും ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.






Next Story

RELATED STORIES

Share it