- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുദര്‍ശന്‍ ടിവി കേസ്; ഷര്‍ട്ടിടാതെ 'ഓപ് ഇന്ത്യ' അഭിഭാഷകന്‍ സുപ്രിംകോടതിക്ക് മുന്നിൽ; ക്ഷുഭിതനായി ജസ്റ്റിസ് ചന്ദ്രചൂഢ്
ജസ്റ്റിസ് ചന്ദ്രചൂഡ് ഒന്നിലധികം തവണ അഭിഭാഷകനേതാണെന്ന് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ലായിരുന്നു.

ന്യൂഡൽഹി: സുപ്രിംകോടതിയുടെ ഓണ്‍ലൈന്‍ ഹിയറിങ്ങില്‍ ഷര്‍ട്ടിടാതെ വാദത്തിനെത്തി 'ഓപ് ഇന്ത്യ' അഭിഭാഷകന്‍. 'സുദര്‍ശന്‍ ടിവി'യുടെ 'യുപിഎസ്‌സി ജിഹാദ്' കേസ് പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകന്‍ ഷര്‍ട്ടില്ലാതെ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പ്രവര്‍ത്തിയില്‍ രൂക്ഷവിമര്‍ശനം നടത്തിയ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അഭിഭാഷകനോട് ഷര്‍ട്ട് ധരിച്ചുവരാന്‍ ആവശ്യപ്പെട്ടു. 'ഓപ് ഇന്ത്യ' അഭിഭാഷകന്‍ ഷര്‍ട്ട് ധരിച്ചെത്തിയതിന് ശേഷമാണ് വാദം പുനരാരംഭിച്ചത്.
യുപിഎസ്‌സിയില്‍ മുസ്ലിം വിഭാഗത്തിന് കൂടുതല്‍ നിയമനങ്ങള്‍ ലഭിക്കുന്നത് യുപിഎസ്‌സി ജിഹാദാണെന്ന 'സുദര്‍ശന്‍ ടിവി'യുടെ പരാമര്‍ശത്തിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് 'ഓപ് ഇന്ത്യ' നല്‍കിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകന്റെ ഷര്‍ട്ടില്ലാതെയുള്ള പ്രവേശനം. ജസ്റ്റിസ് ചന്ദ്രചൂഡ് ഒന്നിലധികം തവണ അഭിഭാഷകനേതാണെന്ന് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ലായിരുന്നു.
വാദത്തിന്റെ അവസാനത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് മല്‍ഹോത്രയും അഭിഭാഷകന്റെ പ്രവര്‍ത്തിയില്‍ കടുത്ത അതൃപ്തിയറിയിച്ചു. അതേസമയം വിവാദത്തിലായിരിക്കുന്നത് തങ്ങളുടെ അഭിഭാഷകനാണെന്ന് 'ഓപ് ഇന്ത്യ' സ്ഥിരീകരിച്ചു. അഭിഭാഷകന്‍ ഒരു മതചടങ്ങിനിടയിലായിരുന്നു എന്നാണ് ഓപ് ഇന്ത്യയുടെ പ്രതികരണം. വിജയദശമി പൂജയുടെ വേഷത്തിലായിരുന്നു അഭിഭാഷകന്‍ അതിനിടയിലായിരുന്നു കോടതിയിലേക്ക് ചേര്‍ത്തത്. പൂജയ്ക്കിടയിലും കോടതി നടപടികളില്‍ പങ്കെടുക്കാന്‍ തങ്ങളുടെ അഭിഭാഷകന്‍ കാണിച്ച ആത്മാര്‍ഥതയില്‍ അഭിമാനിക്കുന്നുവെന്നും, ഓപ് ഇന്ത്യ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















