India

വിദ്യാര്‍ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു; നടി നന്ദിനി കശ്യപ് അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു; നടി നന്ദിനി കശ്യപ് അറസ്റ്റില്‍
X

ഗുവഹാത്തി; പോളി ടെക്നിക് വിദ്യാര്‍ഥിയായ 21കാരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അസമിസ് നടി നന്ദിന് കശ്യപ് അറസ്റ്റില്‍. അപകടത്തിന് ശേഷം നന്ദിനി വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞിരുന്നു. ജൂലായ് 25ന് രാത്രിയിലായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഗുരുതര പരുക്കേറ്റ ഹഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ദിസ്പുര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ ദഖിന്‍ഗാവിലായിരുന്നു വാഹനാപകടം നടന്നത്. കേസില്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് നടി നന്ദിനി കശ്യപിനെ ബുധനാഴ്ച രണ്ട് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇവരെ പാന്‍ബസാര്‍ വനിതാ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യുടെ വകുപ്പ് 105 പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമിതവേഗത്തിലെത്തിയ വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിക്കുയായിരുന്നെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.

Next Story

RELATED STORIES

Share it