India

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരേ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍

മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് റാവലിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെ കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് എ എം ഖന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അടുത്തമാസം ഒന്നിലേക്ക് മാറ്റി. നടിയെ ആക്രമിച്ചത് സംബന്ധിച്ച സുപ്രിംകോടതിയിലെ കേസില്‍ തീരുമാനമാവുന്നതുവരെ ദിലീപിനെതിരേ കുറ്റം ചുമത്തില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ വിശദീകരണം.

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരേ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് റാവലിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെ കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് എ എം ഖന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അടുത്തമാസം ഒന്നിലേക്ക് മാറ്റി. നടിയെ ആക്രമിച്ചത് സംബന്ധിച്ച സുപ്രിംകോടതിയിലെ കേസില്‍ തീരുമാനമാവുന്നതുവരെ ദിലീപിനെതിരേ കുറ്റം ചുമത്തില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ വിശദീകരണം.

വെളളിയാഴ്ച എറണാകുളത്തെ വിചാരണക്കോടതി പ്രതികള്‍ക്കെതിരേ കുറ്റം ചുമത്താനിരിക്കെയാണിത്. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രിംകോടതിയെ സമീപിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപിന്റെ വാദം. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്കവകാശമുണ്ടെന്നും ദിലീപിന്റെ ഹരജിയില്‍ പറയുന്നു. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗിയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

ഇരയുടെ സ്വകാര്യത ഹനിക്കുമെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. കുറ്റപത്രത്തോടൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും തനിക്ക് കൈമാറണമെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ 7 രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഈ ഹരജിയും തള്ളുകയായിരുന്നു.




Next Story

RELATED STORIES

Share it