- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജീവന് ഭീഷണിയുണ്ടെന്ന പരാതിക്ക് പിന്നാലെ യുപിയിൽ പത്രപ്രവർത്തകൻ മരണപ്പെട്ടു; വാഹനാപകടമെന്ന് പോലിസ്
സംഭവസ്ഥലത്തു നിന്ന് ലഭിച്ച ഫോട്ടോകളിൽ സുലഭിന്റെ മുഖത്ത് മുറിവുകൾ കാണപ്പെട്ടിരുന്നു. കൂടാതെ വസ്ത്രങ്ങൾ എല്ലാം കീറിയതു പോലെയും പാന്റ്സ് പകുതി വരെ അഴിച്ച നിലയിലുമായിരുന്നു.

ലക്നോ: പ്രദേശത്തെ മദ്യ മാഫിയയ്ക്കെതിരേ വാർത്ത കൊടുത്തതിനെ തുടർന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതി പോലിസിന് നൽകിയതിന്റെ പിറ്റേന്ന് പത്രപ്രവർത്തകൻ വാഹനമിടിച്ചു മരിച്ചു. എബിപി ന്യൂസിന് വേണ്ടി പ്രവർത്തിക്കുന്ന സുലഭ് ശ്രീവാസ്തവയാണ് മരണപ്പെട്ടത്.
പോലിസിന്റെ വിശദീകരണം അനുസരിച്ച് രാത്രി 11 മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സുലഭ് തന്റെ ഇരുചക്രവാഹനത്തിൽ നിന്നും വീഴുകയും തല കല്ലിൽ തട്ടുകയും ചെയ്തു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കുറച്ച് തൊഴിലാളികൾ വഴിയിൽ കിടക്കുന്ന സുലഭിനെ ആശുപത്രിയിലാക്കുകയും കൂട്ടുകാരെ വിളിച്ച് അറിയിക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് തന്നെ സുലഭ് മരണപ്പെട്ടിരുന്നുവെന്ന് പോലിസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ സുലഭ് സഞ്ചരിച്ചിരുന്ന ബൈക്ക് വഴിവക്കിലുള്ള കുഴൽകിണറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ഉത്തർ പ്രദേശിലെ പ്രാതാപ്ഗർഹ് പോലിസ് സ്റ്റേഷനിലെ മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ സുരേന്ദ്ര ദ്വിവേദി പറഞ്ഞു. സുലഭ് നൽകിയ പരാതിയെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് ദ്വിവേദി അറിയിച്ചു.
എന്നാൽ സംഭവസ്ഥലത്തു നിന്ന് ലഭിച്ച ഫോട്ടോകളിൽ സുലഭിന്റെ മുഖത്ത് മുറിവുകൾ കാണപ്പെട്ടിരുന്നു. കൂടാതെ വസ്ത്രങ്ങൾ എല്ലാം കീറിയതു പോലെയും പാന്റ്സ് പകുതി വരെ അഴിച്ച നിലയിലുമായിരുന്നു. തന്റെ റിപോർട്ട് സംപ്രേക്ഷണം ചെയ്തതിനു ശേഷം തന്നെ ആരോ പിന്തുടരുന്നതായി സംശയം ഉണ്ടെന്നും തന്നെ ഉപദ്രവിക്കാൻ മദ്യമാഫിയ പദ്ധതിയിടുന്നതായി തനിക്ക് അറിവ് ലഭിച്ചതായും സുലഭ് തന്റെ പരാതിയിൽ പറഞ്ഞിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















