India

പട്ടാപ്പകല്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ കാറിനകത്ത് വെടിവച്ച് കൊലപ്പെടുത്തി

പട്ടാപ്പകല്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ കാറിനകത്ത് വെടിവച്ച് കൊലപ്പെടുത്തി
X

ജലന്ധര്‍: പഞ്ചാബിലെ ജലന്ധര്‍ നഗരത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് ലക്കി ഒബ്‌റോയിയെ വെടിവച്ച് കൊലപ്പെടുത്തി. ജലന്ധറിലെ മോഡല്‍ ടൗണിലെ ഗുരുദ്വാരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. ലക്കി ഒബ്‌റോയ് വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേര്‍ ഇദ്ദേഹത്തിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. നിരവധി തവണ ഇവര്‍ വെടിയുതിര്‍ത്തു. അഞ്ച് വെടിയുണ്ടകള്‍ ലക്കി ഒബ്‌റോയിയുടെ ശരീരത്തില്‍ പതിച്ചു.

ആക്രമണത്തിന് പിന്നാലെ പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന നേതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് പോലിസ് സംഘം ഉടന്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ലക്കി ഒബ്‌റോയിയുടെ ഭാര്യ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

അതേസമയം സംഭവത്തില്‍ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പര്‍താപ് സിങ് ബജ്വ രംഗത്തെത്തി. സംസ്ഥാനത്ത് എഎപി ഭരണത്തില്‍ ക്രമസമാധാന നില തകര്‍ന്നെന്നും സ്വന്തം പാര്‍ട്ടി നേതാക്കളെ പോലും സംരക്ഷിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.




Next Story

RELATED STORIES

Share it